നടി ദിവ്യ ഗോപിനാഥും സംവിധായകന്‍ ജുബിത്ത് നമ്രാടത്തും വിവാഹിതരായി

For full experience, Download our mobile application:
Get it on Google Play

നടി ദിവ്യ ഗോപിനാഥും സംവിധായകന്‍ ജുബിത്ത് നമ്രാടത്തും വിവാഹിതരായി. ലളിതമായ ചടങ്ങുകളോടെ നടന്ന വിവാഹത്തിന്‍റെ ചിത്രങ്ങള്‍ ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു. ഒരുമിച്ച് പ്രവര്‍ത്തിച്ച സിനിമയില്‍ നിന്ന് ആരംഭിച്ച പരിചയവും സൗഹൃദവുമാണ് വിവാഹത്തിലേക്ക് നീണ്ടത്. ജുബിത്ത് സംവിധാനം ചെയ്‍ത ആഭാസം എന്ന ചിത്രത്തില്‍ ദിവ്യ ഗോപിനാഥ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

“ഡെമോക്രസി ട്രാവല്‍സ് എന്ന ബസ് യാത്രയിൽ വെച്ച് ആദ്യമായി കണ്ടു പരിചയപ്പെട്ടു, അടുത്തു, സുഹൃത്തുക്കളായി. ഒരുമിച്ച് പ്രവർത്തിച്ചും സ്നേഹിച്ചും തർക്കിച്ചും വഴക്കിട്ടും കൂടിയും യാത്ര തുടർന്നുകൊണ്ടേയിരിക്കുന്നു..”, വിവാഹ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ദിവ്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

തൃശൂര്‍ സ്‍കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് ബിരുദം നേടിയ ദിവ്യ നാടകങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചതിനുശേഷമാണ് സിനിമയിലേക്ക് എത്തുന്നത്. രാജീവ് രവി സംവിധാനം ചെയ്‍ത കമ്മിട്ടിപ്പാടമായിരുന്നു ആദ്യ ചിത്രം. അയാള്‍ ശശി, ഇരട്ടജീവിതം, വൈറസ്, ആഭാസം എന്നിവയാണ് അഭിനയിച്ച മറ്റു സിനിമകള്‍. അതേസമയം ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്‍ററികളും ഒരുക്കി സിനിമാ സംവിധാന രംഗത്തേക്കെത്തിയ ആളാണ് ജുബിത്ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...