ബസിലെ പാട്ടും എയർ ഹോണ്‍ മുഴക്കലും നിർത്തിക്കോളൂ ; ക​ടു​ത്ത ന​ട​പ​ടി​ക്കൊ​രുങ്ങി അധി​കൃ​ത​ർ

For full experience, Download our mobile application:
Get it on Google Play

കൽപറ്റ : കാതടപ്പിക്കുന്ന സംഗീതവും ചെവി തുളഞ്ഞുകയറുന്ന എയർ ഹൊണുമൊക്കെയായി ബസിലെ യാത്ര ബുദ്ധിമുട്ടായി തോന്നുന്നുേണ്ടാ. നിങ്ങൾക്ക് കയറേണ്ട ബസ് സമയക്രമം പാലിക്കാതെയും റൂട്ട് തെറ്റിച്ചും ഓടുന്നുണ്ടോ. കൃത്യമായി ടിക്കറ്റ് ലഭിക്കാറില്ലേ. തുടങ്ങിയ സാഹചര്യങ്ങളില്‍ മോട്ടോർ വാഹന വകുപ്പിന് പരാതി നൽകാം. വാഹനങ്ങളിലെ ശബ്ദ മലിനീകരണം ഉൾപ്പെടെ നിയമലംഘനങ്ങൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങുകയാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതർ.

സ്വകാര്യ ബസുകളുടെയും കോണ്‍ട്രാക്ട് ക്യാരേജ് ബസുകളുടെയും നിയമ ലംഘനങ്ങള്‍ കണ്ടെത്താൻ ജില്ല മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെൻറ് ആര്‍ടിഒയുടെ നേതൃത്വത്തില്‍ നവംബര്‍ 15 മുതല്‍ പരിശോധന കര്‍ശനമാക്കും. നിയമ ലംഘനങ്ങള്‍ക്ക് ഓരോന്നിനും 7500 രൂപ മുതല്‍ പിഴയീടാക്കല്‍, വാഹനത്തിെൻറ പെര്‍മിറ്റ് റദ്ദാക്കല്‍, ഡ്രൈവര്‍ / കണ്ടക്ടര്‍ എന്നിവരുടെ ലൈസന്‍സ് റദ്ദ് ചെയ്യല്‍ തുടങ്ങിയ ശിക്ഷ നടപടികള്‍ സ്വീകരിക്കുമെന്ന് എന്‍ഫോഴ്സ്മെൻറ് ആര്‍.ടി.ഒ അനൂപ് വര്‍ക്കി അറിയിച്ചു. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് ഫോട്ടോ സഹിതം വാട്സ്ആപ് നമ്പറിലോ ഇ – മെയില്‍ ഐ.ഡി വഴിയോ പരാതി നല്‍കാം. വാട്സ്ആപ് നമ്പർ: 9188961290 മെയിൽ ഐ.ഡി : [email protected]

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...