Saturday, April 20, 2024 12:50 pm

കാബേജ്, കോളിഫ്ളവര്‍ കീടരോഗം തടയാം

For full experience, Download our mobile application:
Get it on Google Play

കാബേജ്, കോളിഫ്ളവര്‍ ഇന്ന് സംസ്ഥാനത്താകെ വ്യാപകമായി കൃഷിചെയ്യുന്നുണ്ട്. നല്ലരീതിയില്‍ ഇവ വളര്‍ന്നുവരുന്നതോടെ രോഗ – കീട ബാധകളുടെ കടന്നാക്രമണം പലര്‍ക്കും നിരാശപ്പെടുത്തുന്ന അനുഭവങ്ങളാണ്. ഇവയെ നിയന്ത്രണവിധേയമാക്കാന്‍ നടത്തേണ്ട പ്രതിരോധ പ്രതിവിധി മാര്‍ഗങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.
ഇലതീനിപ്പുഴുക്കള്‍, ഡയമണ്ട് ബ്ളാക്ക് മോത്ത് എന്നിവയാണ് പ്രധാന കീടബാധകള്‍. ചെടികളെ രാവിലെയും വൈകുന്നേരവും പരിശോധിക്കണം.

Lok Sabha Elections 2024 - Kerala

പകല്‍ ഒളിച്ചിരിക്കുന്ന ഇവ രാത്രിയാണ് ഇലകള്‍ തിന്നുനശിപ്പിക്കുന്നത്. ഒളിഞ്ഞിരിക്കുന്ന പുഴുക്കളെ കണ്ടെത്തി നശിപ്പിക്കണം. മുന്‍കരുതല്‍ നടപടി എന്ന നിലയില്‍ രണ്ടുശതമാനം വീര്യമുള്ള വെളുത്തുള്ളി, സോപ്പ്, വേപ്പെണ്ണ ലായനി രണ്ടാഴ്ചത്തെ ഇടവേളയില്‍ തളിച്ചുകൊടുക്കണം. കാബേജ്, കോളിഫ്ളവര്‍ എന്നിവയിലെ തലഭാഗങ്ങളില്‍ കറുപ്പുനിറം വ്യാപിക്കുകയും ക്രമേണ ഉള്ളിലേക്ക് വ്യാപിക്കുകയും ചെയ്യുന്നതാണ് കറുത്ത അഴുകല്‍ രോഗത്തിന്റെ ലക്ഷണം. വിത്ത് നടുന്നതിനു മുമ്പുതന്നെ ഈ രോഗം വരാതിരിക്കാനുള്ള മുന്‍കരുതല്‍ വേണം. വിത്ത് ചൂടുവെള്ളത്തില്‍ (50 ഡിഗ്രി) അരമണിക്കൂര്‍ ഇട്ടശേഷം നടുന്നതും സ്യൂഡോമോണസ് 20 ഗ്രാം ഒരുലിറ്റര്‍ വെള്ളത്തില്‍ കലക്കിയ ലായനിയില്‍ അരമണിക്കൂര്‍ ഇട്ടുവച്ചശേഷം നടുന്നതും ഈ രോഗം വരാതിരിക്കാന്‍ സഹായിക്കും. മണ്ണില്‍ ഒരു സെന്റിന് രണ്ടര കിലോ ഗ്രാം എന്ന നിലയില്‍ കുമ്മായം ചേര്‍ക്കുന്നതും രോഗപ്രതിരോധശേഷി ഉണ്ടാക്കും. സ്യൂഡോമോണസ് ഒരു കിലോ ഗ്രാം 20 കിലോ ഗ്രാം ഉണങ്ങിയ ചാണകപ്പൊടിയുമായി ചേര്‍ത്തശേഷം മണ്ണില്‍ ഇട്ടുകൊടുക്കുന്നതും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും.

മണ്ണില്‍ പൊട്ടാഷിന്റെ കുറവ് രോഗം വിളിച്ചുവരുത്തും. അതിനാല്‍ സസ്യവളര്‍ച്ചയ്ക്ക് ആവശ്യമായ പൊട്ടാഷ് ലഭ്യമാക്കാന്‍ ശ്രദ്ധിക്കണം. നട്ടതൈകള്‍ക്ക് രണ്ടാഴ്ചയിലൊരിക്കല്‍ ഒരുലിറ്റര്‍ വെള്ളത്തില്‍ 20 ഗ്രാം സ്യൂഡോമോണസ് എന്ന അളവില്‍ ചേര്‍ത്ത ലായനി തളിച്ചുകൊടുക്കുന്നതും നല്ലതാണ്. കോളിഫ്ളവറിന്റെ പൂവ് (കര്‍ഡ്) കറുത്ത നിറത്തിലാവുന്നതും അഴുകുന്നതും വലിയ ശല്യമായി കാണുന്നുണ്ട്. അഴുകല്‍ കൂടുമ്പോള്‍ ദുര്‍ഗന്ധവും ഉണ്ടാവും. കാബേജിന്റെ ഇലയില്‍ നിറവ്യത്യാസങ്ങള്‍ ഉണ്ടാവുകയും അവ കൂടിച്ചേര്‍ന്നു കരിയുകയും അഴുകുകയും ചെയ്യാറുണ്ട്. ഇതിനെല്ലാം പ്രതിരോധമായും പ്രതിവിധിയായും ഇനി നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം. മുമ്പ് സൂചിപ്പിച്ചപോലെ വിത്ത് പരിചരണം നടത്തുക. മണ്ണില്‍ കുമ്മായപ്രയോഗം നടത്തുക. സ്യൂഡോമോണസ് ചാണകപ്പൊടി മിശ്രം മണ്ണില്‍ ഇട്ടുകൊടുക്കുക. പൊട്ടാഷ് ലഭ്യമാക്കുക. സ്യൂഡോമോണസ് ലായനി തളിച്ചുകൊടുക്കുക.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പച്ച നുണ പ്രചരിപ്പിച്ച് സ്വയം അപഹാസ്യനാവുകയാണെന്ന് മുഖ്യമന്ത്രി പിണറായി...

0
കോഴിക്കോട് : പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പച്ച നുണ പ്രചരിപ്പിച്ച്...

കുടിവെള്ള ക്ഷാമം അതിരൂക്ഷം ; കടുത്ത പ്രതിസന്ധിയിൽ തീരദേശ നിവാസികൾ

0
കൊല്ലം: രണ്ടാഴ്ചയിലേറെയായി കുടിവെള്ളം കിട്ടാതെ വലയുകയാണ് മുണ്ടയ്ക്കൽ തിരുവാതിര നഗർ മുതൽ...

തിരുവല്ല ടൗൺ ഗുരുദേവ ക്ഷേത്രത്തില്‍ പ്രാർത്ഥനായജ്‌ഞം നടന്നു

0
തിരുവല്ല : എസ്.എൻ.ഡി.പി.യോഗം 93 -ാം തിരുവല്ല ടൗൺ ശാഖയുടെ തിരുമൂലപുരം...

കേ­​ര­​ള­​ത്തി​ല്‍ മോ­​ദി­​ക്കെ­​തി­​രേ സം­​സാ­​രി­​ച്ചാ​ല്‍ കേ­​സെ­​ടു­​ക്കു­​മെ­​ന്ന അ​വ​സ്ഥ​യാ​ണ് ; പ്രതിപക്ഷ നേതാവ്

0
കൊ​ച്ചി: കേ­​ര­​ള­​ത്തി​ല്‍ മോ­​ദി­​ക്കെ­​തി­​രേ സം­​സാ­​രി­​ച്ചാ​ല്‍ കേ­​സെ­​ടു­​ക്കു­​മെ­​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​തെ​ന്ന് പ്ര­​തി­​പ­​ക്ഷ നേ­​താ­​വ് വി.​ഡി.​സ­​തീ​ശ​ന്‍...