നടിയെ ആക്രമിച്ച കേസ് ; ഇടവേള ബാബുവിനെയും കാവ്യ മാധവന്റെ അമ്മയെയും ഇന്ന് വിസ്തരിക്കും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊച്ചിയിൽ നടിയെ അക്രമിച്ച കേസിൽ സാക്ഷി വിസ്താരം ഇന്നും തുടരും. താരസംഘടന അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെയും കാവ്യ മാധവന്റെ  അമ്മയെയുമാകും ഇന്ന് വിസ്തരിക്കുക.

കൊച്ചിയിൽ യുവ നടിയെ അക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ സാക്ഷി വിസ്താരം വിചാരണ കോടതിയിൽ വേഗത്തിൽ പുരോഗമിക്കുകയാണ്. ഇതുവരെ 38 പേരുടെ സാക്ഷിവിസ്താരം പൂര്‍ത്തിയായി. 136 സാക്ഷികള്‍ക്കാണ് കോടതി ആദ്യഘട്ടത്തില്‍ സമന്‍സ് അയച്ചിട്ടുള്ളത്. ഏപ്രില്‍ ഏഴ് വരെയാണ് ഇതിനായി സമയം അനുവദിച്ചിട്ടുള്ളത്. ഗായിക റിമി ടോമിയുടെയും പ്രെഡക്ഷൻ കൺട്രോളർ ഡിക്സന്റെയും വിസ്താരം ഇന്നലെ പൂർത്തിയായി.

നടന്‍ കുഞ്ചാക്കോ ബോബനോട് കഴിഞ്ഞ ദിവസം ഹാജരാകാൻ നിർദ്ദേശിച്ചിരുന്നെങ്കിലും എത്തിയിരുന്നില്ല. തുടർന്ന് കോടതി വാറന്റ്  പുറപ്പെടുവിച്ച് ഇന്നലെ ഹാജരാക്കാൻ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ സ്ഥലത്തില്ലാത്തതിനാൽ കുഞ്ചാക്കോ ബോബൻ കോടതിയിൽ അവധി അപേക്ഷ നൽകി. തുടർന്ന് വരുന്ന 9 ന് ഹാജരാകാൻ കോടതി അനുവദിച്ചിട്ടുണ്ട്. അക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ ആദ്യ 7 സാക്ഷികളുടെ പ്രതിഭാഗം ക്രോസ് വിസ്താരത്തിന്റെ  തീയതി ഇന്ന് കോടതി തീരുമാനിക്കും. കേസിലെ നിർണായ സാക്ഷികളാണ് ഇന്ന് വിസ്തരിക്കുന്ന ഇടവേള ബാബുവും കാവ്യയുടെ അമ്മ ശ്യാമളയും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...

തിരുവോണത്തിൻ്റെ വരവറിയിച്ച് ഇന്ന് ഉത്രാടം ; നാ‌‌ടെങ്ങും ആഘോഷം

0
തിരുവനന്തപുരം: തിരുവോണത്തിൻ്റെ വരവറിയിച്ച് ഇന്ന് ഉത്രാടം. ഉത്രാടപ്പാച്ചിലിലാണ് നാടും നഗരവും. തിരുവോണം...

മെസ്സിയെ കേരളത്തിലെത്തിക്കാൻ 206 കോടി ; രണ്ടു സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾക്ക് ജിഎസ്ടി നോട്ടീസ്

0
തിരുവനന്തപുരം : മെസ്സിയെയും അർജന്റീനടീമിനെയും കേരളത്തിലെത്തിക്കാൻ സ്‌പോൺസർ കൈമാറിയ 206 കോടി...