കാറിടിച്ചു കൊല്ലപ്പെട്ട ബഷീറിന്റെ ഭാര്യ ജസീലയ്ക്ക് മലയാളം സര്‍വകലാശാലയില്‍ നിയമനം നല്‍കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് കൊല്ലപ്പെട്ട സിറാജ് തിരുവനന്തപുരം യൂണിറ്റ് ചീഫ് കെ എം ബഷീറിന്റെ ഭാര്യ ജസീലയ്ക്ക് മലയാളം സര്‍വകലാശാലയില്‍ നിയമനം നല്‍കി സര്‍ക്കാര്‍ ഉത്തരവായി. അസിസ്റ്റന്റ് തസ്തികയിലാണ് നിയമനം. ബികോം ബിരുദ യോഗ്യതയുള്ള ജസീലയ്ക്ക് അനുയോജ്യമായ തസ്തികയില്‍ നിയമനം നല്‍കണമെന്ന് ശുപാര്‍ശ ചെയ്ത് മന്ത്രിസഭായോഗം തീരുമാനമെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബഷീറിന്റെ ഭാര്യയുടെ വിദ്യാഭ്യാസ യോഗ്യതയടക്കം പരിശോധിച്ച് ജില്ലാ കലക്ടര്‍ സര്‍ക്കാരിന് അനുകൂല റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ഇതെത്തുടര്‍ന്നാണ് ബിരുദം അടിസ്ഥാനയോഗ്യത വേണ്ടുന്ന അസിസ്റ്റന്റ് തസ്തിക സൃഷ്ടിച്ച് നിയമനം നല്‍കുന്നതിന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. കഴിഞ്ഞ വര്‍ഷം ആഗസ്ത് മൂന്നിനാണ് ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് അമിതവേഗതയില്‍ ഓടിച്ച കാറിടിച്ച് ബഷീര്‍ കൊല്ലപ്പെട്ടത്. ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം കൈക്കൊണ്ട മുഖ്യമന്ത്രിയോടും ഉന്നതവിദ്യാഭ്യാസ മന്ത്രിയോടും സര്‍ക്കാരിനോടുമുള്ള നന്ദി സിറാജ് മാനേജ്‌മെന്റ് ഡയറക്ടര്‍ എ സെയ്ഫുദ്ദീന്‍ ഹാജി അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...