ദൃശ്യങ്ങള്‍ കോടതിയുടെ കസ്റ്റഡിയില്‍ നിന്നു ചോര്‍ന്നതായി അന്വേഷണ സംഘം സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചതിന്റെ ദൃശ്യങ്ങള്‍ കോടതിയുടെ കസ്റ്റഡിയില്‍ നിന്നു ചോര്‍ന്നതായി അന്വേഷണ സംഘം സ്ഥിരീകരിച്ചു. ദൃശ്യങ്ങളടങ്ങിയ പെന്‍ഡ്രൈവ് ആരോ പരിശോധിച്ചതായി അന്വേഷണ സംഘം ഇന്നലെ വിചാരണക്കോടതിയെ അറിയിച്ചു. വിശദമായ റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ കൈമാറാന്‍ കോടതി നിര്‍ദേശിച്ചു. കേസില്‍ തുടരന്വേഷണത്തിനു കോടതി അനുവദിച്ച സമയം 28 ന് അവസാനിച്ചതിനാല്‍ 3 മാസത്തെ അധിക സമയം അന്വേഷണസംഘം ആവശ്യപ്പെട്ടു.

എന്നാല്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ അതൃപ്തി രേഖപ്പെടുത്തിയ കോടതി, കൂടുതല്‍ സമയം ആവശ്യപ്പെടുന്നതു ന്യായീകരിക്കാന്‍ വേണ്ട വിവരങ്ങളും കണ്ടെത്തലുകളും അതിലില്ലെന്നു ചൂണ്ടിക്കാട്ടി. തുടര്‍ന്ന് 10 നു മുന്‍പു വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ക്രൈംബ്രാഞ്ചിനു നിര്‍ദേശം നല്‍കി. തുടരന്വേഷണത്തിലെ കണ്ടെത്തലുകളെ കുറിച്ചു വിചാരണക്കോടതിയെ ബോധ്യപ്പെടുത്താതെ കൂടുതല്‍ സമയം വേണമെന്ന ആവശ്യം പരിഗണിക്കാന്‍ കഴിയില്ലെന്നാണു കോടതിയുടെ നിലപാട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കസ്റ്റഡിയില്‍ നിന്നും വധശ്രമ കേസ് പ്രതി ഓടി രക്ഷപ്പെട്ടു ; 4 പോലീസുകാർക്ക് സസ്പെന്‍ഷൻ

0
തൃശൂര്‍: പോലീസ് കസ്റ്റഡിയില്‍ നിന്നും വധശ്രമ കേസ് പ്രതി ഓടി രക്ഷപ്പെട്ട...

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...