നാഷണൽ ലോക് അദാലത്ത് ഓഗസ്റ്റ് 13ന് ; പരിഗണിക്കേണ്ട പരാതികൾ ജൂലൈ 28ന് മുൻപായി നൽകണം

For full experience, Download our mobile application:
Get it on Google Play

പാലാ: മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റിയുടെ നേതൃത്വത്തിൽ നാഷണൽ ലോക് അദാലത്തിന്റെ ഭാഗമായി ഓഗസ്റ്റ് 13ന് പാലാ കോടതി സമുച്ചയത്തിൽ അദാലത്ത് നടത്തും. അന്ന് രാവിലെ 10 മുതൽ ആരംഭിക്കുന്ന അദാലത്തിൽ പെറ്റി കേസ് സംബന്ധമായവ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലും, ലീഗൽ സർവ്വീസസ് കമ്മിറ്റിയിൽ നൽകിയിട്ടുള്ളതും ഇനി നൽകുന്നതുമായ പരാതികൾ അദാലത്ത് ഹാളിലുമാണ് നടക്കുന്നത്.

ലോക് അദാലത്തിലേയ്ക്ക് പരിഗണിക്കേണ്ട പരാതികൾ ജൂലൈ 28ന് മുൻപായി പാലാ കോടതി സമുച്ചയത്തിൽ പ്രവർത്തിക്കുന്ന ലീഗൽ സർവീസസ് കമ്മിറ്റി ഓഫീസിൽ നൽകണം. പാലാ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നിന്നും സമൻസ് ലഭിച്ചവർക്കും കോടതിയിൽ നിന്ന് കേസ് സംബന്ധിച്ച് അറിയിപ്പ് ലഭിച്ചവർക്കും ജൂലൈ 25 മുതൽ ഓഗസ്റ്റ് 13 വരെ കോടതിയിൽ നേരിട്ടോ അഭിഭാഷകൻ മുഖേനയോ ഫൈൻ അടയ്ക്കുവാൻ സൗകര്യമുണ്ട്. അദാലത്തിന്റെ ഭാഗമായുള്ള ഈ സ്പെഷ്യൽ സിറ്റിംഗിൽ ഫൈൻ തുകയിൽ ഇളവും അനുവദിക്കുന്നതാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...