കൊറോണയെ നേരിടാന്‍ 2.2 ബില്യണ്‍ ഡോളര്‍ ധനസഹായം നല്‍കാമെന്ന് ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കൊറോണ പകര്‍ച്ചവ്യാധിയെ നേരിടാന്‍ 2.2 ബില്യണ്‍ ഡോളര്‍ ധനസഹായം നല്‍കാമെന്ന് ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക് പ്രസിഡന്റ് മസത്‌സുഗു അസകവ ധനമന്ത്രി നിര്‍മല സീതാരാമന് ഉറപ്പ് നല്‍കി. ദേശീയ ആരോഗ്യ അടിയന്തരാവസ്ഥ, നികുതി ഇളവുകള്‍, ബിസിനസുകള്‍ക്ക് നല്‍കുന്ന മറ്റ് ആശ്വാസ നടപടികള്‍, അടിയന്തര വരുമാനം നല്‍കുന്നതിനായി മാര്‍ച്ച്‌ 26 ന് പ്രഖ്യാപിച്ച 23 ബില്യണ്‍ ഡോളര്‍ സാമ്പത്തിക ദുരിതാശ്വാസ പാക്കേജ് എന്നിവ ഉള്‍പ്പെടെ പകര്‍ച്ചവ്യാധി പ്രതിരോധിക്കുന്നതിനുളള സര്‍ക്കാരിന്റെ നിര്‍ണായക നടപടികളെയും അസകവ അഭിനന്ദിച്ചു.

ഇന്ത്യയുടെ അടിയന്തര ആവശ്യങ്ങളെ പിന്തുണയ്ക്കാന്‍ എഡിബി പ്രതിജ്ഞാബദ്ധമാണ്. ആരോഗ്യമേഖലയ്ക്ക് 2.2 ബില്യണ്‍ ഡോളര്‍ അടിയന്തര സഹായം നല്‍കാനും പാവപ്പെട്ടവര്‍ക്ക് കൊറോണ മൂലമുളള സാമ്പത്തിക ആഘാതം ലഘൂകരിക്കാനും ഞങ്ങള്‍ സഹായിക്കുമെന്നും അനൗപചാരിക തൊഴിലാളികള്‍, സൂക്ഷ്മ -ചെറുകിട -ഇടത്തരം വ്യവസായങ്ങള്‍ എന്നിവയെ സഹായിക്കാന്‍ എഡിബി തയ്യാറാണെന്നും അസകവ ഉറപ്പ് നല്‍കി. ഈ കാലയളവില്‍ സ്വകാര്യമേഖലയില്‍ നിന്നുളള ധനകാര്യ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ബാങ്ക് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണെന്നും എഡിബി പ്രസ്താവനയില്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...

ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി രാഹുൽ ​ഗാന്ധി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി...

ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം

0
റാഞ്ചി: ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം....

108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: 108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ....