ബെംഗളൂരുവിലെ ആദിത്യന്റെ മരണം : അധ്യാപകൻ സന്ദീപ് പാണ്ഡെക്കെതിരെ നിർണ്ണായക ദൃശ്യങ്ങൾ പുറത്ത്

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു : നഴ്സിങ് വിദ്യാർത്ഥിയായ ആദിത്യന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ അധ്യാപകൻ സന്ദീപ് പാണ്ഡെക്കെതിരെ കൂടുതൽ തെളിവുകൾ പുറത്തുവന്നു. ഹോസ്റ്റൽ വാർഡൻ കൂടിയായ സന്ദീപ് പാണ്ഡെ വിദ്യാർത്ഥികളെ ഇരുമ്പ് വടി കൊണ്ട് ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സഹപാഠികൾ പുറത്തുവിട്ടിരിക്കുന്നത്. ഹോസ്റ്റലിലെ ആൺകുട്ടികളെ ഇയാൾ നിരന്തരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു. തിരുവനന്തപുരം അരുവിക്കര സ്വദേശിയായ ആദിത്യന്റെ മരണത്തിന് പിന്നാലെ അധ്യാപകനെതിരെ കുടുംബം ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. മാനസികമായ പീഡനങ്ങൾക്ക് പുറമെ ആദിത്യൻ ലഹരി ഉപയോഗിക്കാറുണ്ടെന്ന തരത്തിൽ സന്ദീപ് പാണ്ഡെ വ്യാജ പ്രചരണങ്ങൾ നടത്തിയിരുന്നതായും കുടുംബം പരാതിപ്പെട്ടിരുന്നു. വിദ്യാർത്ഥികൾ കുടുംബത്തിന് അയച്ച സന്ദേശങ്ങളും ഇയാളുടെ ക്രൂരതകൾ ശരിവെക്കുന്നവയാണ്.

സന്ദീപ് പാണ്ഡെയുടെ പീഡനം സഹിക്കവയ്യാതെ കഴിഞ്ഞ ഒരു വർഷത്തിനിടെ കൊച്ചി സ്വദേശിയായ വിദ്യാർത്ഥി ഉൾപ്പെടെ 19 പേരാണ് ഈ കോളേജിൽ നിന്നും പഠനം നിർത്തി പോയത് എന്നും പുതിയ വിവരങ്ങൾ വ്യക്തമാക്കുന്നു. ആദിത്യനെയും മറ്റ് സഹപാഠികളെയും ഇയാൾ നിരന്തരമായി ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നതായി സഹപാഠികൾ പറഞ്ഞു. ഇത്തരത്തിൽ വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്താൻ ഇയാൾ ഇരുമ്പ് വടികൾ ഉപയോഗിച്ചിരുന്നതായാണ് ഇപ്പോൾ പുറത്തുവന്ന ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിറക്കതിരുകളുടെ സമൃദ്ധിയിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലം നിറ

0
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ നിറക്കതിരുകളുടെ സമൃദ്ധിയിൽ ഇല്ലം നിറ ചൊവ്വാഴ്ച...

മൂന്നാര്‍ മലനിരകളില്‍ നീലക്കുറിഞ്ഞികള്‍ പൂക്കുന്നു : സഞ്ചാരികളുടെ വന്‍ തിരക്ക്

0
ഇടുക്കി : മഴ മാറി വെയില്‍ പരന്നതോടെ മൂന്നാറില്‍ നീലക്കുറിഞ്ഞി വസന്തം കാണുവാന്‍...

‘വധശിക്ഷയ്ക്ക് തൂക്കിക്കൊല നിർത്തലാക്കണം’, ബദൽമാർഗങ്ങൾ കേന്ദ്രത്തിന് പരിഗണിക്കാം ; ഹർജി തള്ളി കോടതി

0
ന്യൂഡൽഹി : വധശിക്ഷ നടപ്പാക്കുന്നതിന് തൂക്കിക്കൊല രീതി നിർത്തലാക്കണമെന്ന ആവശ്യം സുപ്രീംകോടതി...

മാസപ്പടി കേസ് ; നടക്കുന്നത് രാഷ്ട്രീയ പ്രേരിത റെയ്‌ഡ്‌ ; നിഖിലിന് രാഷ്ട്രീയ പിന്തുണ...

0
കോഴിക്കോട്: മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്യുന്ന സിപിഎം കോഴിക്കോട് ജില്ലാ...