റാന്നി നിയോജക മണ്ഡലത്തിലെ വിവിധ പ്രവൃത്തികൾക്ക് ഭരണാനുമതിയായി

For full experience, Download our mobile application:
Get it on Google Play

റാന്നി: റാന്നി നിയോജക മണ്ഡലത്തിലെ വിവിധ പ്രവൃത്തികൾക്ക് ഭരണാനുമതിയായതായി അഡ്വ.പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. 5 വെയിറ്റിംഗ് ഷെഢുകൾ, 11 സ്ഥലങ്ങളിൽ മിനി മാസ്റ്റ് ലൈറ്റുകൾ എന്നിവയ്ക്കാണ് ഭരണാനുമതി ലഭിച്ചത്. വെയിറ്റിംഗ് ഷെഡുകൾ നിർമ്മിക്കുന്നതിനായി 31 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. വടശ്ശേരിക്കര ടൗൺ (15 ലക്ഷം), മണിയാർ ജംഗ്ഷൻ (4 ലക്ഷം), നാറാണംതോട് (4 ലക്ഷം), വാഴക്കുന്നം ജംഗ്ഷൻ (4 ലക്ഷം), വെച്ചൂച്ചിറ ആശുപത്രി ജംഗ്ഷൻ (4 ലക്ഷം) എന്നിങ്ങനെയാണ് തുക അനുവദിച്ചിരിക്കുന്നത്. പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്.

മലങ്കോട്ട ജംഗ്ഷൻ, പേഴുംപാറ, കരികുളം, ഇടമൺ ജംഗ്ഷൻ, പള്ളിക്കമുരുപ്പ്, കടവുപുഴ ജംഗ്ഷൻ, ചുങ്കപ്പാറ ജംഗ്ഷൻ, ചുങ്കപ്പാറ ബസ്റ്റാൻഡ്, അറയാഞ്ഞിലിമൺ കളരിക്കൽ പടി, നിരവ്, വെള്ളിയറ ശിവക്ഷേത്രം എന്നിവിടങ്ങളിലാണ് മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിക്കാൻ ഭരണാനുമതിയായത്. 24. 89 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിക്കുക. പൊതുമേഖല സ്ഥാപനമായ സിൽക്ക് മുഖേനയാണ് പദ്ധതി നടപ്പാക്കുക.

റാന്നി നിയോജകമണ്ഡലത്തിലെ മൂന്നു സ്കൂളുകളുടെ നിർമ്മാണത്തിന് പൊതുമരാമത്ത് വകുപ്പ്  ടെൻഡർ വിളിച്ചു. ഇവ പുനരുദ്ധരിക്കുന്നതിനായി അഡ്വ.പ്രമോദ് നാരായൺ എംഎൽഎയുടെ അഭ്യർത്ഥന പ്രകാരം വിദ്യാഭ്യാസ വകുപ്പ് രണ്ടു കോടി രൂപയാണ് അനുവദിച്ചത്. കുടമുരുട്ടി ഗവ. യുപി സ്കൂൾ 1 കോടി, കുന്നം ഗവ. എൽപി സ്കൂൾ 50 ലക്ഷം, കീക്കൊഴൂർ ഗവ. എൽപി സ്കൂൾ 50 ലക്ഷം എന്നിങ്ങനെയാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എ.എൻ ഷംസീറിനെതിരെ വെള്ളാപ്പള്ളി നടത്തിയത് നീചമായ പ്രതികരണമാണെന്ന് കെ.കെ രാഗേഷ്

0
കണ്ണൂര്‍: എ.എൻ ഷംസീറിനെതിരെ വെള്ളാപ്പള്ളി നടത്തിയത് നീചമായ പ്രതികരണമാണെന്ന് സിപിഎം കണ്ണൂർ...

ജയിൽചട്ടം ചോദ്യംചെയ്ത് അമീറുൾ ഇസ്‌ലാമിന്റെ ഹർജി ; സംസ്ഥാനത്തിന് സുപ്രീം കോടതി നോട്ടീസ്

0
ന്യൂഡൽഹി : കേരളത്തിന്റെ 2014-ലെ ജയിൽചട്ടം ചോദ്യംചെയ്ത് പെരുമ്പാവൂർ ജിഷ വധക്കേസ്...

മൂവാറ്റുപുഴ ജില്ല രൂപീകരണം : യുഡിഎഫിൽ തർക്കം ; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന്...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം.മുന്നണിയോഗത്തിൽ എതിർപ്പ്...

മഹാരാഷ്ട്രയിലെ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; 52 ഓളം പേർ ആശുപത്രിയിൽ

0
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കളക്ടേഴ്സ് കോളനിക്ക് സമീപമുള്ള ഗോധാനിയിലെ ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ...