വയോധികയുടെ മാലപൊട്ടിച്ചെടുത്ത് ബൈക്കിൽ കടന്നുകളഞ്ഞ പ്രതികൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വയോധികയുടെ മാലപൊട്ടിച്ചെടുത്ത് ബൈക്കിൽ കടന്നുകളഞ്ഞ പ്രതികളെ പോലീസ് പിടികൂടി. തിരുവനന്തപുരം പോങ്ങുംമൂട് പനച്ചവിളവീട്ടിൽ അരുൺ(27), നീരാഴി ലെയ്‌ൻ പണയിൽ പുത്തൻവീട്ടിൽ സൂരജ് (27) എന്നവരാണ് അറസ്റ്റിലായത്. ഉള്ളൂർ പ്രശാന്ത് നഗറിൽ വീടിനോടു ചേർന്ന് സ്റ്റേഷനറിക്കട നടത്തുന്ന 70 കാരിയായ വയോധികയുടെ രണ്ടുപവൻ്റെ മാലയാണ് കഴിഞ്ഞ ദിവസം ഇവർ കവർന്നത്. സാധനം വാങ്ങാനെന്ന വ്യാജേനെയാണ് പ്രതികൾ കടയിൽ എത്തിയത്. ഹെൽമെറ്റും മാസ്‌കും ധരിച്ച് കടയിൽ കയറിയ അരുൺ വയോധികയുടെ കഴുത്തിൽക്കിടന്ന മാല വലിച്ചു പൊട്ടിച്ചെടുത്തു.

ഈ സമയത്ത് കടയ്ക്ക് പുറത്ത് ബൈക്കിൽ ഇരിക്കുകയായിരുന്നു സൂരജ്. അരുൺ മാല പൊട്ടിച്ചതിന് പിന്നാലെ സൂരജിന്റെ ബൈക്കിൽ ചാടിക്കയറി. പിന്നീട് ഇരുവരും ഇവിടെ നിന്ന് രക്ഷപ്പെട്ടു. സംഭവത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തു. പിന്നീട് നടത്തിയ അന്വേഷണത്തിൽ ഈ മാല വെഞ്ഞാറമൂട്ടിലുള്ള സ്വർണപ്പണയ സ്ഥാപനത്തിൽ പണയം വെച്ചതായി കണ്ടെത്തി. തുടർന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. മൊബൈൽ ഫോൺ ട്രാക്ക് ചെയ്ത പോലീസ് കുന്നിക്കോടിനടുത്ത് നിന്നും പ്രതികളെ പിടികൂടുകയായിരുന്നു. പണയംവയ്ക്കാനും പ്രതികളെ ഒളിവിൽ കഴിയാനും സഹായിച്ച മൂന്നാംപ്രതി ബിനുവിനെയും അറസ്റ്റു ചെയ്‌തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ മൂന്നുപേരെയും റിമാൻഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇലന്തൂരില്‍ കുടുംബശ്രീ ഓണം മേള ഉദ്‌ഘാടനം ചെയ്തു

0
ഇലന്തൂര്‍ : ഇലന്തൂരില്‍ നടന്ന കുടുംബശ്രീ ഓണം മേള ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത്...

രാജ്യത്തെ എച്ച്1എൻ1 വ്യാപനം പുതിയ വകഭേദമല്ല ; ആശങ്കപ്പെടേണ്ടതില്ലെന്ന് ഐ.സി.എം.ആർ.

0
മുംബൈ : രാജ്യത്ത് ഇപ്പോൾ വ്യാപിച്ചുകൊണ്ടിരിക്കുന്ന എച്ച്1എൻ1 കേസുകൾക്കു പിന്നിൽ പുതിയ...

ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ നിർമാതാക്കളായി മാറണം ; ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത

0
വെല്ലൂർ : ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കേവലമൊരു ഉപഭോക്താവായി തുടരുന്നതിന് പകരം...

വി ഡി സതീശന്‍ സര്‍ക്കാരിന്റെ നൂറാം ദിനം നാളെ

0
തിരുവനന്തപുരം: വിഡി സതീശന്‍ സര്‍ക്കാര്‍ അധികാരമേറ്റിട്ട് ഉത്രാട ദിനമായ ചൊവ്വാഴ്ച നൂറുദിവസം...