സോളാര്‍ പീഡനകേസില്‍ തനിക്കെതിരെ നടന്നത് രാഷ്ട്രീയ പക പോക്കലെന്ന് തെളിഞ്ഞു : അടൂര്‍ പ്രകാശ് എം പി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: സോളാര്‍ പീഡനകേസില്‍ സിബിഐയുടെ ക്ലീന്‍ചിറ്റ് ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി അടൂര്‍ പ്രകാശ് എം പി. തനിക്കെതിരെ നടന്നത് രാഷ്ട്രീയ പക പോക്കലെന്ന് തെളിഞ്ഞു. ആരോപണം മാനസികമായി പ്രയാസങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഒടുവില്‍ സത്യവും നീതിയും ജയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
എംപിക്കെതിരെ പരാതിക്കാരി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് തെളിവില്ലെന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍. പത്തനംതിട്ടയിലെ പ്രമാടം സ്റ്റേഡിയത്തില്‍ വച്ച് പീഡിപ്പിച്ചുവെന്നായിരുന്നു അടൂര്‍ പ്രകാശിനെതിരായ ആരോപണം. എന്നാല്‍ ഈ പീഡന പരാതിക്ക് തെളിവില്ലെന്ന് സിബിഐ കോടതിയെ അറിയിക്കുകയായിരുന്നു.

അടൂര്‍ പ്രകാശ് ബാംഗ്ലൂരില്‍ ഹോട്ടല്‍ റൂമെടുത്ത ശേഷം വിമാന ടിക്കറ്റ് അയച്ച് ക്ഷണിച്ചുവെന്നും പരാതിക്കാരി ആരോപണം ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഹോട്ടല്‍ റൂ എടുക്കുകയോ, ടിക്കറ്റ് അയക്കുകയോ ചെയ്തതായി തെളിവില്ലെന്ന് സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെയാണ് ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടി സിബിഐ കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...