ആര്യനാട് പഞ്ചായത്തംഗം ശ്രീജയുടെ ദാരുണമായ മരണത്തിന് സിപിഎം നേരിട്ട് ഉത്തരവാദികളാണെന്ന് അടൂർ പ്രകാശ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ആര്യനാട് പഞ്ചായത്തിലെ കോട്ടയ്ക്കകം വാർഡ് മെമ്പറും മഹിളാ കോൺഗ്രസ് നേതാവുമായിരുന്ന ശ്രീജയുടെ ദാരുണമായ മരണത്തിന് സിപിഎം നേരിട്ട് ഉത്തരവാദികളാമെന്ന്  യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പറഞ്ഞു. ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ വിജയിച്ച് ജനങ്ങളുടെ വിശ്വാസം നേടി മുന്നേറിയ ജനപ്രതിനിധിയെ ഇല്ലാതാക്കാനായിരുന്നു സിപിഎം പദ്ധതി. കള്ളപ്രചരണവും അപവാദ പ്രചരണവും നടത്തി അവരെ തേജോവധം ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു. സോഷ്യൽ മീഡിയ വഴിയുള്ള അപകീർത്തി പ്രചരണങ്ങൾ, തുടർന്ന് ആര്യനാട് ജംഗ്ഷനിൽ സിപിഎം പൊതുയോഗ വേദിയിൽ നടത്തിയ ഹീനമായ വ്യക്തിവധ പ്രസംഗങ്ങൾ – ഇതെല്ലാം ചേർന്നാണ് ശ്രീജയുടെ ജീവൻ നഷ്ടപ്പെട്ടത്.

സ്ത്രീ സംരക്ഷകരെന്ന് കപടമായി അവകാശപ്പെടുന്ന സിപിഎം നേതാക്കളാണ്, ഒരു സ്ത്രീ ജനപ്രതിനിധിയെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചത് എന്നത് കേരളം മുഴുവൻ തിരിച്ചറിയണം. ഈ സംഭവത്തിന് പിന്നിലെ സിപിഎം നേതാക്കളെയും പ്രവർത്തകരെയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ സർക്കാർ കടുത്ത നടപടി സ്വീകരിക്കണം. സ്ത്രീകളുടെ മാനവും സ്വാഭിമാനവും ചവിട്ടിമെതിച്ചുകൊണ്ടുള്ള ഈ രാഷ്ട്രീയ ക്രൂരതയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുക തന്നെ വേണമെന്നും അദ്ദേഹം പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറം സ്ഫോടക വസ്തു കേസ്: കൂടുതൽ പ്രതികൾ എൻ.ഐ.എയുടെ വലയിൽ, മൂന്ന് പേരുടെ അറസ്റ്റ്...

0
മലപ്പുറം: സ്ഫോടക വസ്തു കേസിൽ മൂന്ന് പേർ കൂടി അറസ്റ്റ് ചെയ്തത്...

പ്രളയദുരിതാശ്വാസ വണ്ടിക്ക് പിഴയിട്ട ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ വിവാദത്തിൽ; പ്രതിഷേധവുമായി ജീവനക്കാരും സംഘടനകളും

0
പത്തനംതിട്ട: പ്രളയദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ വാഹനത്തിന് പിഴ ചുമത്തിയ സംഭവത്തില്‍ മോട്ടോർ...

സ്കൂൾ ക്വിസ് ചോദ്യാവലിയിലെ സവർക്കറെക്കുറിച്ചുള്ള പരാമർശങ്ങൾ വിവാദത്തിൽ; സർക്കാരിനെതിരെ വിമർശനം ശക്തം

0
കeസര്‍കോട്: സ്‌കൂള്‍ ക്വിസില്‍ വി ഡി സവര്‍ക്കറെ പുകഴ്ത്തി ചോദ്യാവലി. മഞ്ചേശ്വരം,...

വന്ദേമാതരം പൂർണ്ണരൂപത്തിൽ തന്നെ ആലപിക്കണം; സ്വാതന്ത്ര്യദിന മുന്നൊരുക്കങ്ങളിൽ കർശന ഉത്തരവുമായി സർക്കാർ

0
തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം നിർബന്ധമാക്കി സർക്കാർ. സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരം മുഴുവനായും ആലപിക്കണമെന്നാണ്...