കൊല്ലം: സംഘടനാ പ്രശ്നങ്ങളടെ പേരിൽ സിപിഎം കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി പിരിച്ചു വിട്ടിട്ട് ഒൻപതുമാസം. പുതിയ സമിതി രൂപീകരിക്കാത്തതിൽ പ്രവർത്തകർക്കിടയിൽ പ്രതിഷേധം ശക്തം. ജില്ലാനേതൃത്വത്തിലെ ചിലർ തദ്ദേശ തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതുവരെ തിരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നതായി പരാതി. താഴേത്തട്ടിലുള്ള പ്രവർത്തനം നിർജീവമായെന്ന് പാർട്ടി പ്രവർത്തകരുടെ ആരോപണം. വിഷയം ഉന്നയിച്ച് സംസ്ഥാന നേതൃത്വത്തിന് കരുനാഗപ്പള്ളിയിൽനിന്ന് ചില പഴയകാല പ്രവർത്തകർ പരാതികൾ അയച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ കരുനാഗപ്പള്ളിയിൽ തിരിച്ചടിയുണ്ടാകുമെന്നും പ്രവർത്തകർ പരാതിയിൽ അറിയിച്ചു. ഏരിയ കമ്മിറ്റിക്കു കീഴിലെ പത്ത് ലോക്കൽ കമ്മിറ്റികളും പിരിച്ചുവിട്ടിരുന്നു. തിരഞ്ഞെടുക്കപ്പെട്ട പാർട്ടി ഘടകങ്ങളൊന്നുമില്ലാത്ത പ്രദേശമാണ് നിലവിൽ കരുനാഗപ്പള്ളി. ഒൻപതു മാസമായിട്ടും പുതിയ കമ്മിറ്റി രൂപവത്കരിക്കാനാകാത്തതിൽ അണികൾക്കിടയിൽ അമർഷം ശക്തമാണ്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























