ബിഗ് ബഡ്ജറ്റ് ചിത്രം അദൃശ്യത്തിന്റെ മോഷന്‍ പോസ്റ്ററും ടൈറ്റിലും പുറത്തു വിട്ടു

For full experience, Download our mobile application:
Get it on Google Play

ബിഗ് ബഡ്ജറ്റ് ചിത്രം അദൃശ്യത്തിന്റെ മോഷന്‍ പോസ്റ്ററും ടൈറ്റിലും പുറത്തു വിട്ടു.  മലയാളത്തിലെ സൂപ്പർ താരങ്ങളുടെ ഫേസ്ബുക്ക്‌ പേജിലൂടെയാണ് വ്യത്യസ്തമായ പോസ്റ്റർ പുറത്തു വിട്ടത്. മലയാളം തമിഴ് എന്നീ ഭാഷകളില്‍ ഒരേസമയം ചിത്രീകരണം നടത്തിയ ‘അദൃശ്യം’ ഏറെ പ്രതീക്ഷയോടെയാണ് തമിഴ്, മലയാളം സിനിമാ പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

ഫോറൻസിക്, കള എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ബാനർ ആയ ജുവിസ് പ്രൊഡക്ഷൻസിനോട് ചേർന്ന്, യു എ എൻ ഫിലിം ഹൗസ് , എ എ എ ആർ പ്രൊഡക്ഷൻസ് എന്നിവർ സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്. നവാഗതനായ സാക് ഹാരിസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജോജു ജോര്‍ജ്, നരേന്‍, ഷറഫുദ്ദീന്‍ എന്നിവര്‍ മലയാളത്തില്‍ പ്രധാനവേഷത്തില്‍ എത്തുമ്പോള്‍ പരിയേറും പെരുമാള്‍ ഫെയിം കതിര്‍, നരേന്‍, നട്ടി നടരാജന്‍ തുടങ്ങിയവരാണ് തമിഴില്‍ പ്രധാനവേഷത്തില്‍ എത്തുന്നത്.

പാക്ക്യരാജ് രാമലിംഗമാണ് ചിത്രത്തിനായുള്ള തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം പുഷ്പരാജ് സന്തോഷും, സംഗീത സംവിധാനം രഞ്ജിൻ രാജുമാണ് നിർവ്വഹിച്ചിരിക്കുന്നത്. ഡോൺ വിൻസന്റാണ് ഈ ചിത്രത്തിനായി പശ്ചാത്തല സംഗീതം ഒരുക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുംഭമേളയ്ക്ക് ചെലവഴിക്കുന്ന തുകയുടെ അല്പമെങ്കിലും നൽകിയാൽ 150 സ്കൂളുകൾ പൂട്ടുന്നത് ഒഴിവാക്കാം ; ജസ്റ്റിസ്...

0
ന്യൂഡൽഹി : സർക്കാർ ഫണ്ടുകളുടെ അപര്യാപ്തത മൂലം സ്കൂളുകൾ അടച്ചുപൂട്ടുന്നതിനെതിരെ രൂക്ഷവിമർശനവുമായി...

പ്രതിപക്ഷ ഉപനേതൃ പദവി ; പരസ്യ പ്രതികരണം വേണ്ടെന്ന് സിപിഎം നേതാക്കൾക്ക് നിർദേശം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സംബന്ധിച്ച് പരസ്യ പ്രതികരണം വേണ്ടെന്ന് സിപിഎം...

1984-ൽ നടന്ന കൊലക്കേസ്, 44 വർഷമായിട്ടും തീർപ്പാക്കിയില്ല ; ഖേദമാറിയിച്ച് സുപ്രീം കോടതി

0
ന്യൂഡൽഹി : 1981-ൽ നടന്ന കൊലക്കേസിലെ അപ്പീൽ 44 വർഷമായിട്ടും ഝാർഖണ്ഡ്...

ഹോർമുസ് യുഎസ് പ്രദേശമെന്ന് ട്രംപ് ; യുഎസിനൊപ്പം നിൽക്കുന്നവർ ശത്രുക്കളെന്ന് ഇറാൻ

0
ദുബായ് : ഇറാനെതിരായ യുഎസ് ഉപരോധങ്ങളിൽ പങ്കുചേരുന്ന രാജ്യങ്ങളെ ശത്രുക്കളായി കണക്കാക്കുമെന്ന്...