പത്തു വര്‍ഷത്തെ ദുര്‍ഭരണത്തിന് ജനവിധിയില്‍ മറുപടി നല്‍കും ; അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പത്തു വര്‍ഷമായി തുടര്‍ച്ചയായി ഭരണത്തിലിരിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ കേരള ജനതയെ ദുരിതത്തിലാഴ്ത്തിയതായി കേരള കോണ്‍ഗ്രസ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ ആരോപിച്ചു. വരുന്ന തിരഞ്ഞെടുപ്പില്‍ ജനവിധിയിലൂടെ എല്‍ഡിഎഫിനെ തൂത്തെറിയുമെന്ന് അദ്ദേഹം വ്യക്തമാക്കി. കേരള കോണ്‍ഗ്രസ് ജില്ലാ നേതൃയോഗവും ജനപ്രതിനിധികള്‍ക്ക് നല്‍കിയ സ്വീകരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തു സാമ്പത്തിക രംഗം തകര്‍ന്നുവെന്നും കടുത്ത കടക്കെണിയിലാണ് കേരളം എത്തിയിരിക്കുന്നതെന്നും മോന്‍സ് ജോസഫ് കുറ്റപ്പെടുത്തി. സര്‍ക്കാരിന്റെ ഭരണപരമായ വീഴ്ചകള്‍ മൂലം ജനങ്ങള്‍ക്ക് അടിസ്ഥാന ആവശ്യങ്ങള്‍ പോലും ലഭ്യമാകാത്ത സ്ഥിതിയാണ്. വിലക്കയറ്റവും നികുതി വര്‍ധനയും സാധാരണ ജനങ്ങളുടെ ജീവിതം ദുരിതകരമാക്കി. വൈദ്യുതി ചാര്‍ജ്, ഇന്ധനവില, കെട്ടിട നികുതി, ഭൂനികുതി തുടങ്ങി വിവിധ മേഖലകളില്‍ ഉണ്ടായ വര്‍ധനവ് ജനങ്ങളെ സാമ്പത്തികമായി ബുദ്ധിമുട്ടിലാക്കിയതായി അദ്ദേഹം പറഞ്ഞു.

കൂടാതെ, അഴിമതിയും സ്വജനപക്ഷപാതവും ധൂര്‍ത്തും സര്‍ക്കാരിന്റെ പതിവായ ഭരണരീതിയായി മാറിയതായി അദ്ദേഹം ആരോപിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ ഉള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ വിവാദങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെന്നും ഭരണകൂടം ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തിയിരിക്കുകയാണ്. പരിപാവനമായ ശബരിമലയുമായി ബന്ധപ്പെട്ട സ്വര്‍ണ്ണം കടത്തിയെന്നാരോപിക്കുന്ന കേസിലും സര്‍ക്കാര്‍ പ്രതികൂട്ടിലാണെന്നും ഇതു വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്ന കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

യോഗത്തില്‍ ജില്ലാ ചെയര്‍മാന്‍ അഡ്വ. വര്‍ഗീസ് മാമ്മന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് ചെയര്‍മാന്‍മാരായ ജോസഫ് എം. പുതുശേരി, ഡി.കെ. ജോണ്‍, ജോണ്‍ കെ. മാത്യൂസ്, സംസ്ഥാന ട്രഷറാര്‍ എബ്രഹാം കലമണ്ണില്‍, സംസ്ഥാന അഡൈ്വസര്‍ ജോര്‍ജ് കുന്നപ്പുഴ, ഉന്നതാധികാര സമിതി അംഗങ്ങളായ അഡ്വ. ബാബു വര്‍ഗീസ്, ജോര്‍ജ് വര്‍ഗീസ് കൊപ്പാറ, സാം ഈപ്പന്‍, തോമസ് മാത്യു ആനിക്കാട്, ജോസ് കൊന്നപ്പാറ, ജോണ്‍സണ്‍ കുര്യന്‍, വൈ. രാജന്‍, റോയി ചാണ്ടപ്പിള്ള, ഷിബു പുതുക്കേരി, രാജീവ് താമരപ്പള്ളി, ഉമ്മന്‍ മാത്യു വടക്കേടം, ദീപു ഉമ്മന്‍, സാബു ഓലിക്കല്‍, അഡ്വ. സഖറിയ കരുവേലി, വി.പി. എബ്രഹാം, വര്‍ഗീസ് ചക്കാലയ്ക്കല്‍, തോമസ്‌കുട്ടി കുമ്മണ്ണൂര്‍, ബിനു കുരുവിള, രഘു വേങ്ങാട്ടൂര്‍, സാം മാത്യു, ജിന്‍സി കടുവെങ്കല്‍, ടോണി കുര്യന്‍, ബിജു അലക്‌സ് മാത്യു, ജൂലി സാബു ഓലിക്കല്‍, എസ്. ലേഖ എന്നിവര്‍ പ്രസംഗിച്ചു. വിവിധ നിയോജക മണ്ഡലങ്ങളില്‍നിന്നുള്ള നേതാക്കളും ജനപ്രതിനിധികളും പങ്കെടുത്തു. സംഘടനാ പ്രവര്‍ത്തനം ശക്തിപ്പെടുത്തി വരുന്ന തിരഞ്ഞെടുപ്പിന് സജ്ജരാകണമെന്ന് യോഗത്തില്‍ ആഹ്വാനം ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...