ഹരിതകേരളം മിഷന്‍ ഫോട്ടോഗ്രാഫി, റീല്‍സ് മത്സരങ്ങള്‍ : വിജയികളെ പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം  : ഹരിതകേരളം മിഷന്‍ സംഘടിപ്പിക്കുന്ന ദേശീയ പരിസ്ഥിതി സമ്മേളനത്തിന് മുന്നോടിയായി സംസ്ഥാനാടിസ്ഥാനത്തില്‍ നടത്തിയ ഫോട്ടോഗ്രാഫി, റീല്‍സ് മത്സരങ്ങളുടെ ഫലം പ്രഖ്യാപിച്ചു. കേരളത്തിലെ പരിസ്ഥിതി പുന:സ്ഥാപന മേഖലയില്‍ ഹരിതകേരളം മിഷന്റെ വിവിധ ഇടപെടലുകളെ ആസ്പദമാക്കി സംഘടിപ്പിച്ച മത്സരങ്ങളില്‍ മികച്ച പങ്കാളിത്തമുണ്ടായി. പ്രശസ്ത ഛായാഗ്രാഹകന്‍ കെ.ജി. ജയന്‍ അധ്യക്ഷനായ ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.

10,000 രൂപയും സര്‍ട്ടിഫിക്കറ്റുമാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനത്തിന് 7,500 രൂപയും സര്‍ട്ടിഫിക്കറ്റും മൂന്നാം സമ്മാനത്തിന് 5,000 രൂപയും സര്‍ട്ടിഫിക്കറ്റും പ്രോത്സാഹന സമ്മാനത്തിന് 2500 രൂപയും സര്‍ട്ടിഫിക്കറ്റും ലഭിക്കും. ഫോട്ടോഗ്രാഫി മത്സരത്തില്‍ അവസാന റൗണ്ടിലെത്തിയ 160 ചിത്രങ്ങളില്‍ നിന്നാണ് മികച്ചവ കണ്ടെത്തിയത്. മത്സരത്തില്‍ ആന്റണി വി.ഡി. ഒന്നാം സ്ഥാനം കരസ്ഥമാക്കി. കെ.ബി. വിജയന്‍ രണ്ടാം സ്ഥാനവും പ്രമോദ് മൂന്നാം സ്ഥാനവും നേടി. അരവിന്ദന്‍ മണലി, സുനില്‍ കുഴൂര്‍ എന്നിവര്‍ പ്രോത്സാഹന സമ്മാനത്തിന് അര്‍ഹരായി. പ്രകൃതി സംരക്ഷണത്തിന്റെ നേര്‍ക്കാഴ്ചകള്‍ ഒപ്പിയെടുത്ത ചിത്രങ്ങളാണ് അവാര്‍ഡിനായി പരിഗണിച്ചത്. റീല്‍സ് മത്സരത്തില്‍ അവസാന ഘട്ടത്തിലെത്തിയ 20 റീല്‍സുകളില്‍ നിന്ന് നാസര്‍ എടപ്പാള്‍ പ്രോത്സാഹന സമ്മാനത്തിന് അര്‍ഹനായി. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ഫെബ്രുവരി 23ന് തിരുവനന്തപുരത്ത് നടക്കുന്ന ദേശീയ പരിസ്ഥിതി സമ്മേളന വേദിയില്‍ വിതരണം ചെയ്യും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...