സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ടെന്‍ഡര്‍
പറക്കോട് ശിശുവികസന പദ്ധതി ഓഫീസ് പരിധിയിലെ 111 അങ്കണവാടികളിലേക്ക് പ്രീസ്‌കൂള്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് അഞ്ച് ഉച്ചയ്ക്ക് ഒന്നുവരെ. ഫോണ്‍ : 9562949692, 8848228239

ടെന്‍ഡര്‍
പുളിക്കീഴ് ശിശുവികസന പദ്ധതി ഓഫീസ് പരിധിയിലെ 155 അങ്കണവാടികളിലേക്ക് പ്രീസ്‌കൂള്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് അഞ്ച് വൈകിട്ട് മൂന്നുവരെ. ഫോണ്‍ : 0469 2610016, 9188959679.

ജൂനിയര്‍ റസിഡന്റ് നിയമനം
കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ എട്ട് ജൂനിയര്‍ റസിഡന്റുമാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഫെബ്രുവരി 27 രാവിലെ 10.30ന് മെഡിക്കല്‍ കോളജില്‍ നടക്കുന്ന അഭിമുഖത്തിന് എംബിബിഎസ് ബിരുദധാരികള്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, തിരിച്ചറിയല്‍ രേഖ, മറ്റ് രേഖകള്‍ എന്നിവയുടെ അസലും പകര്‍പ്പും സഹിതം ഹാജരാകണം. പ്രായപരിധി 50 വയസ്. രജിസ്ട്രേഷന്‍ അന്നേദിവസം രാവിലെ ഒമ്പത് മുതല്‍ 10 വരെ. പ്രവൃത്തി പരിചമുളളവര്‍ക്കും പത്തനംതിട്ട ജില്ലകാര്‍ക്കും മുന്‍ഗണന. ഫോണ്‍ : 0468 2344823, 2344803.

ലേലം
ഏഴംകുളം ഷോപ്പിംഗ് കോംപ്ലക്‌സിലെ മൂന്ന് കടമുറി ഫെബ്രുവരി 27 ന് ഏഴംകുളം ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ പരസ്യമായി ലേലം ചെയ്യുന്നു. ഫോണ്‍ : 04734 240637.

യോഗ ഡെമോണ്‍സ്‌ട്രേഷനും യോഗപരിശീലനവും
ആരോഗ്യം ആനന്ദം (വൈബ് ഫോര്‍ വെല്‍നസ്) ആന്‍ഡ് ഹെല്‍ത്തി കേരള ഫീല്‍ഡ് കാമ്പയിന്റെ ഭാഗമായി ആയുഷ് വകുപ്പ്, നാഷണല്‍ ആയുഷ് മിഷന്‍, പത്തനംതിട്ട നഗരസഭ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഫെബ്രുവരി 23 രാവിലെ 6.30 ന് ടൗണ്‍ സ്‌ക്വയറില്‍ മാസ് യോഗ ഡെമോണ്‍സ്‌ട്രേഷനും സൗജന്യ യോഗപരിശീലനവും സംഘടിപ്പിക്കും. നഗരസഭ അധ്യക്ഷ സിന്ധു അനില്‍ ഉദ്ഘാടനം ചെയ്യും. ആഴ്ചയില്‍ രണ്ട് ദിവസം 6.30 മുതല്‍ 7.30 വരെ സൗജന്യ യോഗ ക്ലാസ് ഉണ്ടാകും. ഫോണ്‍ : 9447432066.

അഭിമുഖം
സമഗ്ര ശിക്ഷാ കേരളം ജില്ലയിലെ ബിആര്‍സികളില്‍ ഒഴിവുളള ഓഫീസ് അറ്റന്‍ഡന്റ്, ആയ തസ്തികകളിലേക്ക് താല്‍കാലിക നിയമനം നടത്തുന്നു. ഫെബ്രുവരി 24 രാവിലെ 10 ന് എസ് എസ് കെ യുടെ തിരുവല്ല ജില്ലാ ഓഫീസില്‍ അഭിമുഖം നടക്കും. ആയ തസ്തികയില്‍ പങ്കെടുക്കുന്നവര്‍ പൊതു വിദ്യാലയങ്ങളില്‍ പഠിക്കുന്ന ഭിന്നശേഷിയുളള കുട്ടിയുടെ മാതാവും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുമാകണം. പ്രായപരിധി 2026 ഫെബ്രുവരി ഒന്നിന് 40 വയസ് തികയരുത്. വിവരങ്ങള്‍ക്ക് : https://dpossapta.blogspot.com/ ഫോണ്‍ : 0469 2600167.

അവാര്‍ഡിന് അപേക്ഷിക്കാം
കുടുംബശ്രീ ജില്ലാ മിഷന്റെയും റാന്നി എം.എല്‍.എ യുടെയും നേത്യത്വത്തില്‍ ഷീ റൈസ് പദ്ധതിയുടെ ഉദ്ഘാടനവും കാര്‍ഷിക മൈക്രോ സംരംഭ മേഖലയിലെ ശില്‍പശാലയും ഉല്‍പ്പന്ന പ്രദര്‍ശന വിപണന മേളയും ഫെബ്രുവരി 25,26,27 തീയതികളില്‍ റാന്നി വളയനാട്ട് ഓഡിറ്റോറിയത്തില്‍ നടക്കും. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുള്ള വനിതകള്‍ക്ക് അവാര്‍ഡിന് അപേക്ഷിക്കാം. റാന്നി നിയോജക മണ്ഡലത്തിലുള്ളവര്‍ക്കാണ് അവസരം. കര്‍ഷക, ക്ഷീര കര്‍ഷക, സിനിമ/ കല സാംസ്‌കാരികം / സാഹിത്യം/, ജീവകാരുണ്യം, സ്‌പോര്‍ട്‌സ്, ഭിന്നശേഷി, സാമൂഹിക സേവനം,, ഐഎഎസ് /കെഎഎസ് , എസ് സി /എസ് ടി വിഭാഗത്തില്‍ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍, വിവിധ വിഷയങ്ങളില്‍ ഡോക്ടറേറ്റ് നേടിയവര്‍, യൂണിവേഴ്‌സിറ്റി റാങ്ക് ഹോള്‍ഡര്‍മാര്‍ , സംസ്ഥാനതലത്തില്‍ വിവിധ അവാര്‍ഡുകള്‍ കരസ്ഥമാക്കിയ അധ്യാപകര്‍, വിവിധ മേഖലകളില്‍ പ്രശസ്തരായ പ്രവാസികള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. 9947667241 വാട്‌സ്ആപ്പ് നമ്പറിലേക്ക് ബയോഡേറ്റ അയക്കാം. അവസാന തീയതി ഫെബ്രുവരി 23 വൈകിട്ട് അഞ്ച്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ടു; ചരക്കുലോറി കെട്ടിടത്തിലേക്ക് ഇടിച്ചു കയറി അപകടം

0
മലപ്പുറം: മലപ്പുറത്ത് നിയന്ത്രണം നഷ്ടപ്പെട്ട ചരക്കുലോറി കെട്ടിടത്തിലേക്ക് ഇടിച്ചു കയറി...

നാല് വയസ്സുകാരിയായ ചെറുമകളോട് ലൈംഗികാതിക്രമം നടത്തിയ യുവാവിനെ കുട്ടിയുടെ മുത്തശ്ശി വെട്ടിപ്പരിക്കേൽപ്പിച്ചു

0
കരൂർ: തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ നാല് വയസ്സുകാരിയായ ചെറുമകളോട് ലൈംഗികാതിക്രമം നടത്തിയ...

സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറൻ കാലവർഷത്തിൽ 22 ശതമാനം മഴ കുറവ്

0
തിരുവനന്തപുരം: പെരുമഴ പെയ്തിട്ടും പല പ്രദേശങ്ങളും മുങ്ങിയിട്ടും സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറൻ...

സ്വാതന്ത്ര്യദിനത്തിൽ തങ്ങളുടെ ശബ്ദം അടിച്ചമർത്താൻ എതിരാളികൾ നടത്തിയ ശ്രമമാണിതെന്നും ഇത്തരം ഭീരുത്വ നടപടികളിൽ ഭയപ്പെടില്ലെന്നും...

0
ഡൽഹി: സ്വാതന്ത്യദിനത്തിൽ സിജെപിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന് പൂട്ട്. മണിക്കൂറുകൾക്കുള്ളിൽ അക്കൗണ്ട് പുനഃസ്ഥാപിച്ചെങ്കിലും...