11 റോഡുകളുടെയും എംഎൽഎ ഫണ്ടിൽ ഉൾപ്പെടുത്തിയ മൂന്ന് റോഡുകളുടെയും നിർമ്മാണം ; ടെൻഡർ ക്ഷണിച്ചതായി അഡ്വ. പ്രമോദ് നാരായൺ എംഎൽഎ

For full experience, Download our mobile application:
Get it on Google Play

റാന്നി: എൻ സി എഫ് ആറിൽ ഉൾപ്പെടുത്തി പുനരുദ്ധരിക്കാൻ നിശ്ചയിച്ചിരുന്ന 11 റോഡുകളുടെയും എംഎൽഎ ഫണ്ടിൽ ഉൾപ്പെടുത്തിയ മൂന്ന് റോഡുകളുടെയും നിർമ്മാണം ടെൻഡർ ക്ഷണിച്ചതായി അഡ്വ. പ്രമോദ് നാരായൺ എംഎൽഎ പറഞ്ഞു.
എൻസിഎഫ് ആറിൽ ഉൾപ്പെടുത്തിയ 11 റോഡുകൾക്ക് പുനരുദ്ധാരണത്തിനായി 10 ലക്ഷം രൂപ വീതമാണ് അനുവദിച്ചിരിക്കുന്നത്. ചെറുകോൽ പഞ്ചായത്തിലെ വാഴക്കുന്നം – സെൻമേരിസ് പള്ളിപ്പടി റോഡ്, അങ്ങാടി പഞ്ചായത്തിലെ കളത്തൂർപടി – മന്ദമരുതി റോഡ്, പഴവങ്ങാടി പഞ്ചായത്തിലെ വാഴയിൽപ്പടി – അഞ്ചു കുഴി റോഡ്, മുക്കാലു മൺ -പുലിയള്ള് റോഡ്, മങ്കുഴി – അഞ്ചാനി റോഡ്, അയിരൂർ പഞ്ചായത്തിലെ തോട്ടുപുറം – ഊറ്റക്കുഴി റോഡ്, എഴുമറ്റൂർ പഞ്ചായത്തിലെ തെള്ളിയൂർക്കാവ് – മുട്ടത്തുമനാൽ റോഡ്, തെള്ളിയൂർക്കാവ് – കോളഭാഗം റോഡ്, കോട്ടാങ്ങൽ പഞ്ചായത്തിലെ മേലെ പാടിമൺ – ഇളപ്പുങ്കൽ റോഡ്, കൊച്ചിരപ്പ് – തൃച്ചേപൂരം റോഡ്, വെച്ചൂച്ചിറ പഞ്ചായത്തിലെ സിഎസ്ഐ പള്ളിപ്പടി – പുള്ളിക്കല്ല് റോഡ് എന്നിവയ്ക്കാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്.

അഡ്വ. പ്രമോദ് നാരായൺ എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ട് പദ്ധതിയിൽ നിന്നും പഴവങ്ങാടി പഞ്ചായത്തിലെ ശവക്കോട്ടപ്പടി – തെക്കേ മണ്ണിൽ പടി റോഡ് (5 ലക്ഷം) അങ്ങാടി പഞ്ചായത്തിലെ കടക്കേത്തു പടി – പുത്തേട്ടു പടി റോഡ് (2.60 ലക്ഷം), വേങ്ങോലിപ്പടി -കുന്നപ്പുഴപ്പടി റോഡ് (5 ലക്ഷം) എന്നിവയാണ് ടെൻഡർ ചെയ്തിരിക്കുന്നത്. ടെൻഡർ നടപടി പൂർത്തിയായി കരാറുകാരൻ പ്രവർത്തി ഏറ്റെടുക്കുന്ന മുറയ്ക്ക് നിർമ്മാണ പ്രവർത്തികൾ ആരംഭിക്കാനാകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്രാടപ്പാച്ചിലില്‍ ജനങ്ങള്‍ : സാധനങ്ങള്‍ക്ക് പൊള്ളുന്ന വില

0
പത്തനംതിട്ട : ഉത്രാടപ്പാച്ചിലിലാണ് പത്തനംതിട്ട ജില്ലയിലെ ജനങ്ങള്‍. പത്തനംതിട്ട നഗരത്തിലെ പ്രധാന...

കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി ടി സിദ്ദിഖ്

0
തിരുവനന്തപുരം: കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി...

ഡൽഹിയിൽ ഓടയിൽ വീണ് കാണാതായ പതിനഞ്ചുകാരന്റെ മൃതദേഹം കണ്ടെത്തി

0
ന്യൂഡൽഹി: ഡൽഹിയിൽ തുറന്നുകിടന്ന ഓടയിൽ വീണ് നാല് ദിവസമായി കാണാതായ...

ടി.പി. വധക്കേസ് : അഭിഭാഷകനെ മാറ്റാൻ സർക്കാർ

0
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാരിനുവേണ്ടി...