ഇന്ത്യൻ പൗരന്മാരോട് അടിയന്തിരമായി യുക്രയ്ൻ വിടാൻ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഇന്ത്യൻ പൗരന്മാരോട് അടിയന്തിരമായി യുക്രയ്ൻ വിടാൻ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി. റഷ്യ-യുക്രെയ്ൻ യുദ്ധം രൂക്ഷമാകുന്നതിനെ തുടർന്നാണ് നിർദ്ദേശം. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ ഉടൻ തന്നെ രാജ്യം വിടണമെന്ന് കീവിലെ ഇന്ത്യൻ എംബസി മുന്നറിയിപ്പിൽ വ്യക്തമാക്കി. യുക്രെയ്‌നിലേക്ക് യാത്ര പോകരുതെന്നും നിർദ്ദേശമുണ്ട്. യുക്രെയ്‌നിലെ നാല് നഗരങ്ങളിൽ പട്ടാള നിയമം നടപ്പിലാക്കി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുഡിൻ ഉത്തരവിറക്കിയിരുന്നു. ഇതിനെ തുടർന്നാണ് എംബസി നിർദ്ദേശം പുറത്തിറക്കിയത്.

ഇറാൻ നിർമ്മിത കാമികസ് ആളില്ലാ വിമാനം ഉപയോഗിച്ച് നടത്തുന്ന ആക്രമണവും യുക്രെയ്‌നിൽ രൂക്ഷമായിരിക്കുകയാണ്. ഇത്തരത്തിൽ നടത്തുന്ന ആക്രമണങ്ങൾ യുദ്ധക്കുറ്റമാണെന്ന് അമേരിക്ക കുറ്റപ്പെടുത്തി. യുക്രെയ്‌നിയക്കാരെ കൊല്ലാൻ റഷ്യയെ ഇറാൻ സഹായിച്ചതിന് പിന്നാലെ ഇറാനെതിരെ ഉപരോധം ഏർപ്പെടുത്താൻ യൂറോപ്യൻ യൂണിയനോട് അഭ്യർത്ഥിക്കുമെന്ന് യുക്രെയ്ൻ വിദേശകാര്യ മന്ത്രി ദിമിച്രോ കുലേബ പറഞ്ഞിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാർത്ഥി പ്രക്ഷോഭത്തിന് നേരെ പോലീസ് അതിക്രമം; ശക്തമായ പ്രതികരണവുമായി മോഹൻലാലിന്റെ മകൾ വിസ്മയ

0
കൊച്ചി: സിജെപി പ്രതിഷേധത്തിനെതിരായ ഡൽഹി പോലീസിൻ്റെ അതിക്രമങ്ങളിൽ വിമർ‌ശനവുമായി മോഹൻലാലിൻ്റെ മകൾ...

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ സംഘർഷം; പ്രതിഷേധ മാർച്ചിൽ പോലീസിന്റെ ബലപ്രയോഗത്തിനിടെ രാഹുൽ ഗാന്ധിക്ക് പരിക്കേറ്റു

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയ്ക്ക് മുന്നിലെ പ്രതിഷേധത്തിനിടെ ലോക്‌സഭാ പ്രതിപക്ഷ നേതാവ്...

സി.പി.ഐ റാന്നി മണ്ഡലം ജനറൽ ബോഡി യോഗവും പഠന ക്ലാസും നടത്തി ​

0
റാന്നി : സി.പി.ഐ റാന്നി മണ്ഡലം ജനറൽ ബോഡി യോഗവും തെരഞ്ഞെടുപ്പ്...

മൃഗസംരക്ഷണ മേഖലയില്‍ കുടുംബശ്രീയുടെ ഇടപെടല്‍ അഭിനന്ദനീയം : അബിന്‍ വര്‍ക്കി എം.എല്‍.എ

0
പത്തനംതിട്ട : മൃഗസംരക്ഷണ മേഖലയില്‍ അഭിനന്ദനീയമായ ഇടപെടല്‍ നടത്തുന്ന കുടുംബശ്രീ രണ്ടര...