അംഗങ്ങളെ പിന്‍വലിച്ച സംഭവം ; ഗവര്‍ണര്‍ക്കെതിരെ സെനറ്റ് അംഗങ്ങള്‍ കോടതിയിലേയ്ക്ക്‌

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഗവർണറും കേരള സർവകലാശാലയും തമ്മിലെ പോര് പാരമ്യത്തിൽ. 15 സെനറ്റ് അംഗങ്ങളെ പിൻവലിച്ച് രാജ്ഭവൻ ഇന്നലെ ഗസറ്റ് വിജ്ഞാപനം ഇറക്കിയിരുന്നു. എന്നാൽ അംഗങ്ങളെ പിൻവലിക്കണമെന്ന ഉത്തരവ് വിസി തള്ളിയിരുന്നു. അതിനിടെ പിൻവലിക്കപ്പെട്ട 15 പേരും ഗവർണർക്കെതിരെ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. വിശദീകരണം ചോദിക്കാതെയുള്ള നടപടി ചട്ടവിരുദ്ധം എന്നാണ് വാദം.

സെനറ്റ് അംഗങ്ങളെ പിൻവലിച്ച് ഇന്നലെ ഉത്തരവ് ഇറക്കണമെന്ന് ഗവർണർ കേരള വിസിക്ക് അന്ത്യശാസനം നൽകിയിരുന്നു. ഇത് വിസി തള്ളിയതിന് പിന്നാലെയാണ് രാജ്ഭവൻ തന്നെ നേരിട്ട് ഉത്തരവിറക്കിയത്. ഗസറ്റ് വിജ്ഞാപനം ഇറക്കിയ രാജ്ഭവൻ, ഇക്കാര്യം വൈസ് ചാൻസലറെ അറിയിച്ചു. ചാൻസലറെന്ന അധികാരം പ്രയോഗിച്ചാണ് താൻ നോമിനേറ്റ് ചെയ്ത അംഗങ്ങളെ അസാധാരണ നടപടിയിലൂടെ ഗവർണർ നേരത്തെ പിൻവലിച്ചത്. വിസി നിർണയ സമിതിയിലേക്കുള്ള കേരള സർവകലാശാല പ്രതിനിധിയെ നിർദ്ദേശിക്കാൻ ചേർന്ന സെനറ്റ് യോഗത്തിൽ നിന്നും വിട്ടു നിന്ന അംഗങ്ങളെയാണ് ചാൻസലർ അയോഗ്യരാക്കിയത്.

നാല് വകുപ്പ് മേധാവിമാരെയും രണ്ട് സിന്റിക്കേറ്റ് അംഗങ്ങളെയും ഉൾപ്പെടെയാണ് പിൻവലിച്ചത്. പിന്നീട് ഇക്കാര്യത്തിൽ ഉത്തരവിറക്കാൻ കേരള സർവകലാശാല വിസിയോട് ഗവർണ‍ർ നിർദേശിച്ചിരുന്നു. എന്നാൽ നിയമപരമായ നടപടിയല്ല ഉണ്ടായതെന്ന് വ്യക്തമാക്കി വിസി ഈ നിർദേശം തള്ളി. പിന്നാലെ ഗവർണർ അന്ത്യശാസനം നൽകിയെങ്കിലും സെനറ്റ് അംഗങ്ങളെ പിൻവലിച്ച ഗവർണറുടെ നടപടി ചട്ട വിരുദ്ധമാണെന്നും അംഗങ്ങളെ പിൻവലിക്കാൻ കഴിയില്ലെന്നും വൈസ് ചാൻസലർ മറുപടി നൽകുകയായിരുന്നു.

ഗവർണറുടെ നടപടിക്കെതിരെ നേരത്തെ മന്ത്രിമാർ രംഗത്തെത്തിയിരുന്നു. ഇനി വിമർശിച്ചാൽ മന്ത്രിമാരെ പിൻവലിക്കുമെന്ന ഭീഷണിയായിരുന്നു ഗവർണറുടെ മറുപടി. ഇതിനു പിന്നാലെ ഇല്ലാത്ത അധികാരം ഉണ്ടെന്ന് ഭാവിച്ച് ജനമധ്യത്തിൽ അപഹാസ്യനാകരുതെന്ന് വ്യക്തമാക്കി മുഖ്യമന്ത്രിയും രംഗത്തെത്തി. സെനറ്റ് അംഗങ്ങളെ പുറത്താക്കിയ നടപടി നിയമവിരുദ്ധമാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു. എന്നാൽ അസാധാരണ ഉത്തരവ് പുറത്തിറക്കുക വഴി അയയില്ലെന്ന സൂചനശക്തമാക്കിയിരിക്കുകയാണ് ഗവർണർ.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശിവസേന ഷിൻഡെ പക്ഷത്തേക്ക് ആറ് എംപിമാർ കൂടി ; രാഷ്ട്രീയ നീക്കം വിജയമെന്ന് പ്രഖ്യാപിച്ച്...

0
മുംബൈ: ഉദ്ധവ് താക്കറെയുടെ ശിവസേനയില്‍ നിന്നും ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ നയിക്കുന്ന...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 25 വർഷം കഠിന തടവും ഒരു ലക്ഷത്തി മൂവായിരം...

0
അടൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് കഠിന തടവും പിഴയും...

അയോദ്ധ്യ ഫണ്ട് തട്ടിപ്പ് കേസ് : ഹർജി തള്ളി ഹൈക്കോടതി ; ഉടൻ വാദം...

0
ലഖ്നൗ: അയോദ്ധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് കേസില്‍ ഉടന്‍ വാദം കേള്‍ക്കേണ്ടതില്ലെന്ന്...