അഡ്വക്കേറ്റ് എ സുരേഷ് കുമാറിന്റെ വിദ്യാഭ്യാസ സഹായം 26 ആം വർഷത്തിലും തുടരുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കഴിഞ്ഞ 25വർഷമായി തന്റെ പ്രദേശത്തെ എല്ലാം വീടുകളിലെയും സ്കൂൾ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സഹായം നൽകുന്ന ജനപ്രതിനിധി ഇരുപത്തിയാറാം വർഷവും അത് തുടർന്നു. ഇത് നൂറുകണക്കിന് വിദ്യാർത്ഥികൾക്ക് പ്രയോജന പ്രധവുമായി. മുൻ നഗരസഭ ചെയർമാനും ഡിസിസി വൈസ് പ്രസിഡന്റ്റുമായ അഡ്വ എ സുരേഷ് കുമാറാണ് പഠന സഹായ പദ്ധതി കഴിഞ്ഞ കാൽനൂറ്റാണ്ടായി മുടക്കമില്ലാതെ നടത്തി വരുന്നത്. കല്ലറക്കടവ്, വലംചുഴി പ്രദേശങ്ങളിലെ 4 വാർഡുകളിലെ സാമ്പത്തിക പിന്നോക്കമുള്ള കുടുംബങ്ങളിലെ കുട്ടികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നുണ്ട്. 25വർഷം മുൻപ് 20 വിദ്യാർത്ഥികൾക്കായി തുടങ്ങിയ പദ്ധതിയാണ് ഇപ്പോൾ നാന്നൂറിലധികം വിദ്യാർത്ഥികളിൽ എത്തി നിൽക്കുന്നത്.

ഒരു വിദ്യാർത്ഥിക്ക് വിദ്യാഭ്യാസ വർഷം തുടങ്ങുമ്പോൾ ആവശ്യമായ എല്ലാം പഠന സാമഗ്രികളും കിറ്റാക്കിയാണ് നൽകുന്നത്ത്. നോട്ട് ബുക്കുകൾ, പെൻസിൽ, സ്‌കെയിൽ, റബ്ബർ, ഇൻസ്‌ട്രുമെന്റ് ബോക്സ്, കുടിവെള്ള കുപ്പി, ടിഫിൻ ബോക്സ്, ബുക്ക് പൊതിയുന്ന റാപ്പർ,കുട തുടങ്ങിയവ അടങ്ങുന്ന കിറ്റുകൾക്ക് ഏകദേശം 1400 രൂപ വിലവരും. ഗുരുതര രോഗം ബാധിച്ച മാതാപിതാക്കളുള്ള കുടുംബങ്ങളിലെ കുഞ്ഞുങ്ങൾക്ക് പ്രത്യേക പരിഗണനയും നൽകുന്നുണ്ട്. ദിവസങ്ങൾക്കു മുൻപേ കുട്ടികളുടെ ലിസ്റ്റ് അയൽക്കൂട്ടങ്ങൾ വഴി ശേഖരിക്കു. പ്ലേ സ്കൂൾ മുതൽ പത്താം തരം വരെയുള്ള കുട്ടികൾക്കാണ് പഠന സഹായം നൽകുന്നത്.

പത്തിലും പ്ലസ് ടു വിലും ഉന്നത വിജയം നേടിയ കുട്ടികൾക്ക് മൊമെന്റോയും സമ്മാനങ്ങളും നൽകുന്നുമുണ്ട്. ഈ വർഷത്തെ പദ്ധതിയുടെ ഉത്ഘാടനം ആന്റോ ആന്റണി എം പി നിർവഹിച്ചു. അഡ്വ. എ സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. മുൻ നഗരസഭ അധ്യക്ഷ അഡ്വ ഗീത സുരേഷ്, കൗൺസിലർ ഷീന രാജേഷ്, മണ്ഡലം പ്രഡിഡന്റ് നാസർ തോണ്ടമണ്ണിൽ, പ്രസാദ് മാവിനാൽ, കെ എസ് യു സംസ്ഥാന സെക്രട്ടറി നിതിൻ മണക്കാട്ടുമണ്ണിൽ, കോൺഗ്രസ് വാർഡ് പ്രസിഡന്റ് രഘുരാജൻ നായർ, ഷീജ യൂസഫ്, രാജി ശിവൻ, മിനി രാജേഷ്, അജീന സുനിൽ, രമ്യ മാങ്കോട്ട്, വിപിൻ വള്ളിയത്ത്, മനീഷ്, വിനു വി പിള്ള, ശരൺ കാവും പാട്ട് എന്നിവർ പ്രസംഗിച്ചു. ആശ പ്രവർത്തകരായ ലിഷ സുനിൽ, രജനി വിശ്വരാജ് എന്നിവരെ ആദരിച്ചു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരം കരിമണലിൽ ഭൂമി കയ്യേറി റോഡ് ഉണ്ടാക്കിയതായി പരാതി

0
തിരുവനന്തപുരം: തിരുവനന്തപുരം കരിമണലിൽ ഭൂമി കയ്യേറി റോഡ് ഉണ്ടാക്കിയതായി പരാതി. നേരത്തെ...

ഹോട്ടലുകളുടെയും തട്ടുകടകളുടെയും കേന്ദ്രമായി അടൂര്‍ ബൈപ്പാസ് റോഡ്‌ മാറുന്നു : ഭക്ഷണത്തിന് ഗുണനിലവാരമില്ലെന്നും ആരോപണം

0
അടൂര്‍ : ഹോട്ടലുകളുടെയും തട്ടുകടകളുടെയും കേന്ദ്രമായി അടൂര്‍ ബൈപ്പാസ് റോഡ്‌ മാറുമ്പോള്‍...

ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രസ്താവന തയ്യാറാക്കുന്നതിൽ അംഗ രാജ്യങ്ങൾക്കിടയിൽ ആശങ്ക

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രസ്താവന തയ്യാറാക്കുന്നതിൽ അംഗ രാജ്യങ്ങൾക്കിടയിൽ ആശങ്ക....

പട്ടത്ത് പ്രവർത്തിക്കുന്ന മെത്തക്കടയിൽ വീണ്ടും തീപിടുത്തം

0
തിരുവനന്തപുരം: തിരുവനന്തപുരം പട്ടത്ത് പ്രവർത്തിക്കുന്ന മെത്തക്കടയിൽ വീണ്ടും തീപിടുത്തം. ഇന്ന്...