‘നാളേം മറ്റന്നാളുമൊക്കെ മുഖ്യമന്ത്രി എറണാകുളത്തുണ്ട്, വേറെ വഴിയില്ല’ : അഭിഭാഷകന്റെ പോസ്റ്റ് വൈറൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കറുത്ത നിറത്തിലുള്ള മാസ്കിന് വിലക്കേര്‍പ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനത്തെ പരിഹസിച്ച്‌ അഭിഭാഷകന്‍ രാജേഷ് വിജയന്‍. തന്റെ ഔദ്യോഗിക വക്കീല്‍ കുപ്പായത്തിന് കളര്‍ അടിച്ചുകൊണ്ടുള്ള ചിത്രമാണ് അദ്ദേഹം ഫേസ്‌ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. ബാര്‍ കൗണ്‍സില്‍ ക്ഷമിക്കണമെന്നും നാളേം മറ്റന്നാളുമൊക്കെ മുഖ്യമന്ത്രി എറണാകുളത്തുള്ളത് കൊണ്ടാണ് ഇങ്ങനെയെന്നും അദ്ദേഹം പരിഹസിക്കുന്നു. വേറെ വഴിയില്ലെന്നും അഭിഭാഷകന്‍ പോസ്റ്റ് ചെയ്തു. അദ്ദേഹത്തിന്റെ കുറിപ്പ് ഇതിനോടകം വൈറലായി കഴിഞ്ഞു.

മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത മാസ്ക് വിലക്കിയ പോലീസ് നടപടി വിവാദമാവുകയാണ്. സെന്‍ട്രല്‍ ജയില്‍ ഉദ്ഘാടനത്തിന് എത്തിയവരുടെ കറുത്ത മാസ്ക് അഴിപ്പിച്ച്‌, പകരം അവര്‍ക്ക് മഞ്ഞ മാസ്ക് നല്‍കി. ഇന്നലെയും മുഖ്യമന്ത്രിയുടെ പരിപാടിയില്‍ കറുത്ത മാസ്ക് വിലക്കിയിരുന്നു. കറുപ്പിനോടുള്ള ഈ വിലക്കിനെതിരെ നടന്മാരായ ജോയ് മാത്യു, ഹരീഷ് പേരടി തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷയ്ക്കെന്ന പേരില്‍ പൊതുജനങ്ങളെ കറുത്ത മാസ്ക് ധരിക്കുന്നതില്‍ നിന്ന് വിലക്കിയതിനെ ന്യായീകരിച്ച്‌ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ രംഗത്തെത്തിയിരുന്നു. കറുത്ത മാസ്ക് തന്നെ ധരിക്കണമെന്ന് എന്താണിത്ര നിർബന്ധമെന്നും കറുത്ത ഷര്‍ട്ട് ധരിച്ചാണോ എല്ലായിടത്തും പോകുന്നതെന്നും ഇ.പി ജയരാജന്‍ ചോദിച്ചു. കൊച്ചിയില്‍ കറുത്ത വസ്ത്രം ധരിച്ചതിന് ട്രാന്‍സ്ജെന്റര്‍ വ്യക്തികളെ കസ്റ്റഡിയിലെടുത്ത നടപടിയെയും ജയരാജന്‍ ന്യായീകരിച്ചു. അവര്‍ പാവങ്ങളാണ് അവരെ കൊണ്ടുവന്നത് ബി.ജെ.പിക്കാരാണെന്നായിരുന്നു ജയരാജന്റെ വാദം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാന്‍സര്‍ രോഗികള്‍ക്കുള്ള സൗജന്യ യാത്ര അവസാനിപ്പിച്ചിട്ടില്ല ; കെഎസ്ആര്‍ടിസി

0
തിരുവനന്തപുരം: കാന്‍സര്‍ രോഗികള്‍ക്കായി നടപ്പിലാക്കി വരുന്ന സൗജന്യ യാത്രാ പദ്ധതി അവസാനിപ്പിച്ചിട്ടില്ലെന്ന്...

വീണ്ടും ചോദ്യപ്പേപ്പർ ചോർച്ച : രണ്ട് എൻജിനീയറിങ് പരീക്ഷകൾ മാറ്റിവച്ചു ; അധ്യാപകൻ അറസ്റ്റിൽ‍

0
ഡെറാഡൂൺ : നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട സിജെപി നേതൃത്വം നൽകുന്ന...

ഇസ്രയേലിലെ മുതിർന്ന ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടു ; ഇറാന്റെ രഹസ്യനീക്കം പരാജയപ്പെടുത്തി മൊസാദ്

0
ജറുസലേം : ഇസ്രയേലി‍ൽ കടന്നുകയറി മുതിർന്ന ഉദ്യോഗസ്ഥരെ വധിക്കാനുള്ള ഇറാന്റെ നീക്കം...

സ്കൂൾവിട്ട് മടങ്ങുന്നതിനിടെ രണ്ടാംക്ലാസുകാരൻ ലോറിയ്ക്കടിയിൽപെട്ട് മരിച്ചു ; അപകടം ചേന്ദമംഗലൂരിന് സമീപം

0
മുക്കം : സ്കൂൾവിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഓട്ടോറിക്ഷയിൽനിന്ന് റോഡിലേക്ക് തെറിച്ചുവീണ ഏഴുവയസ്സുകാരന്...