പ്രതിയെ പിടിക്കാന്‍ പോയ പോലീസ് ജീപ്പില്‍ ടോറസ് ലോറിയിടിച്ച്‌ പോലീസുകാര്‍ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

ബാലരാമപുരം : പ്രതിയെ പിടിക്കാന്‍ പോയ പോലീസ് ജീപ്പില്‍ ടോറസ് ലോറിയിടിച്ച്‌ പോലീസുകാര്‍ക്ക് നിസാര പരിക്ക്. ഞായറാഴ്ച പുലര്‍ച്ചെ 2.30 ന് ബാലരാമപുരം കൊടിനട ജംങ്ഷനിലാണ് സംഭവം. പോത്തന്‍കോട് പോലീസ് സ്റ്റേഷനില്‍ നിന്നും വെള്ളറടയിലേക്ക് പോയ പോലീസ് ജീപ്പിലാണ് തിരുവനന്തപുരം ഭാഗത്തേക്ക് പോയ ടോറസ് ലോറി ഡിവൈഡര്‍ മറികടന്ന് ദിശമാറിയെത്തി ഇടിച്ചത്.

പോത്തന്‍കോട് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ മിഥുന്‍, പ്രിന്‍സിപ്പല്‍ എസ്.ഐ. രാജീവ്, ഡ്രൈവര്‍ മനീഷ് എന്നിവര്‍ക്കാണ് നിസാര പരിക്കേറ്റത്. ജീപ്പില്‍ എയര്‍ബാഗ് ഉണ്ടായിരുന്നതിനാലാണ് വലിയ പരിക്കില്ലാതെ രക്ഷപ്പെട്ടത്. ലോറി ഡ്രൈവര്‍ കളിയിക്കാവിള സ്വദേശി വിനയക്(24) നെതിരെ ബാലരാമപുരം പോലീസ് കേസെടുത്തു. ലോറി ഡ്രൈവര്‍ മദ്യപിച്ചിരുന്നതാണ് അപകട കാരണമെന്നാണ് പോലീസ് പറയുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇറാൻ സമുദ്രാതിർത്തിയിൽ മൊസാംബിക് പതാക വഹിക്കുന്ന എൽപിജി ടാങ്കറിനു നേരെ ആക്രമണം

0
ടെഹ്‌റാൻ : ഇറാൻ സമുദ്രാതിർത്തിയിൽ മൊസാംബിക് പതാക വഹിക്കുന്ന എൽപിജി ടാങ്കർ...

പൊതുനിരത്തിൽ മീൻവെള്ളം ഒഴുക്കിയാൽ ഇനി ലൈസൻസ് ‘ഔട്ട്’

0
തിരുവനന്തപുരം: പൊതുനിരത്തുകളിൽ മീൻ വണ്ടികളിൽ നിന്ന് മലിനജലം ഒഴുക്കുന്നതിനെതിരെ കർശന നടപടികളുമായി...

സംസ്ഥാന പോലീസ് സേനയിൽ അഴിച്ചുപണി ; 161 ഡിവൈഎസ്പിമാർക്ക് സ്ഥലം മാറ്റം

0
തിരുവനന്തപുരം : സംസ്ഥാന പോലീസ് സേനയിൽ സ്ഥലം മാറ്റം. അസിസ്റ്റന്റ് കമ്മീഷണർ...

സൈബർ അധിക്ഷേപം : പി.കെ. ശ്രീമതി നൽകിയ പരാതിയിൽ അന്വേഷണം ഐജിക്ക്

0
കണ്ണൂർ : കുന്നംകുളം മുൻ എം.എൽ.എ. പി.ആർ. കൃഷ്ണന്റെ ഭാര്യയായി നടിച്ച്...