ആരോഗ്യത്തെ ബാധിക്കുന്നു ; സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കെതിരെ കേസുമായി 24കാരൻ

For full experience, Download our mobile application:
Get it on Google Play

പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്കെതിരെ പരാതിയുമായി കനേഡിയൻ യുവാവ്. ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ വമ്പന്‍ സാമൂഹ്യമാധ്യമ പ്ലാറ്റ്ഫോമുകൾക്കെതിരെയാണ് യുവാവ് പരാതി നല്‍കിയിരിക്കുന്നത്. ഇവയുടെ ഡിസൈനുകൾ അവയോട് ആസക്തി വളർത്താൻ കാരണമാകുന്നുവെന്നും അത് ഉപയോക്താക്കളുടെ മാനസികാരോഗ്യത്തെയും ക്രിയേറ്റിവിറ്റിയെയും ബാധിക്കുന്നുവെന്നുമാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്. മോൺട്രിയയിൽ നിന്നുള്ള 24കാരനാണ് പരാതിക്കാരൻ. 2015 മുതൽ ടിക്ടോക്, യൂട്യൂബ്, റെഡിറ്റ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ ആപ്പുകൾ ഉപയോഗിക്കുന്നതായി പരാതിയിൽ പറയുന്നു. ഇവയുടെ ഉപയോഗം തന്‍റെ കഴിവുകളുടെ പുരോഗതിയെയും പ്രവർത്തനങ്ങളെയും ശാരീരിക – മാനസികാരോഗ്യത്തെയും സാരമായി ബാധിച്ചുവെന്നും പരാതിയിൽ പറയുന്നു.

ആപ്പുകളോടുള്ള ആസക്തിയാണ് ഇതിന് കാരണമെന്നും മനുഷ്യരിൽ ഡോപാമൈൻ അളവ് വർദ്ധിപ്പിക്കുന്നതിനൊപ്പം ആളുകളെ മണിക്കൂറുകളോളം ആപ്പുകളിൽ ഇടപഴകാൻ പ്രേരിപ്പിക്കുന്ന രീതിയിലാണ് ഇവ ഡിസൈൻ ചെയ്തിരിക്കുന്നതെന്നും പരാതിക്കാരൻ ചൂണ്ടിക്കാണിക്കുന്നു. നിയമസ്ഥാപനമായ ലാംബെർട്ട് അവോക്കാറ്റ്സാണ് പരാതിക്കാരന് നിയമ പിന്തുണ നല്‍കുന്നത്. പരാതിക്കാരന് നിയമ പിന്തുണ നല്‍കുന്ന സ്ഥാപനത്തിന്‍റെ വക്താവ് പറയുന്നത് അനുസരിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ ഡിസൈൻ ആളുകളെ ആപ്പുകളിൽ കൂടുതൽ നേരം ഇടപഴകാൻ പ്രേരിപ്പിക്കും. 2024ൽ മനുഷ്യർ സോഷ്യൽ മീഡിയയിൽ ചെലവഴിക്കുന്ന സമയം കണക്ക് കൂട്ടിയാൽ അത് 500 ദശലക്ഷം വർഷങ്ങൾ ദൈർഘ്യമുള്ളതായിരിക്കുമെന്നാണ് വിലയിരുത്തലുകൾ. സോഷ്യൽ മീഡിയ കമ്പനികൾ അവരുടെ ഉപഭോക്താക്കളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും മുൻഗണന നൽകേണ്ടത് അനിവാര്യമാണെന്നതിന് തെളിവാണ് ഇതെന്നും വക്താവ് പറഞ്ഞു. സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകളുടെ നിലവിലെ രൂപകൽപ്പന ഉപഭോക്താക്കളുടെ മാനസിക പരാധീനതകളെ ചൂഷണം ചെയ്യുകയാണെന്നാണ് അവോക്കാറ്റ്സിന്‍റെ വാദം. ഇത് അവരുടെ ദൈനംദിന ജീവിതത്തെ ബാധിക്കുമെന്നും ഇതിനെതിരെ നഷ്ടപരിഹാരവും നടപടിയും ആവശ്യപ്പെട്ടാണ് കേസ് നൽകിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ സോഷ്യൽ മീഡിയ കമ്പനികൾക്കെതിരെ നിരവധി കേസുകൾ കാനഡയിൽ നടക്കുന്നുണ്ട്. അതിന്‍റെ തുടർച്ചയാണ് ഈ കേസും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...