ഇടമുറി പാലം-ബംഗ്ലാവുപടി റോഡിന്‍റെ നിര്‍മ്മാണം ആരംഭിച്ചതോടെ ദുരിതത്തിലായി യാത്രക്കാർ

For full experience, Download our mobile application:
Get it on Google Play

റാന്നി: ഇടമുറി പാലം-ബംഗ്ലാവുപടി റോഡിന്‍റെ നിര്‍മ്മാണം ആരംഭിച്ചതോടെ എരിതീയില്‍ നിന്നും വറചട്ടിയിലേയ്ക്കു വീണതു പോലെയായി നാട്ടുകാര്‍. ബി റീബില്‍ഡ് കേരള ഫണ്ടില്‍ ഉള്‍പ്പെടുത്തി 1.13 കോടി രൂപ ചിലവഴിച്ചാണ് ഒരു കിലോമീറ്റര്‍ ദൂരമുള്ള റോഡ് നിര്‍മ്മിക്കുന്നത്. റോഡ് നിര്‍മ്മാണത്തിനായി പഴയ ടാറിംങ് പൊളിച്ചതോടെ ചെളികുഴിയായി മാറി വാഹനങ്ങള്‍ മണ്ണില്‍ താഴുന്ന അവസ്ഥയായി. കാല്‍നടയാത്ര പോലും അസാദ്ധ്യവും ദുസഹവുമായി.

റീബില്‍ഡുകേരള പദ്ധതിയില്‍ പ്പെടുത്തി കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ കരാറുകാരന് പുനർനിർമ്മാണത്തിനായി കെെമാറിയ കണ്ണങ്കര-ഇടമുറി റോഡിന്‍റെ അവസ്ഥയാണിത്. പഴയ മെറ്റലിംഗ് ടാറിംഗ് കഴിഞ്ഞ മാസം 3-ാം വാരത്തില്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നീക്കം ചെയ്തിരുന്നു. റോഡ് വശങ്ങളിലേക്ക് മണ്ണും മെറ്റലും കൂനകളാക്കി മാറ്റി ഇട്ടിരിക്കുകയാണ്.

റോഡില്‍ ചെമ്മണ്ണു തെളിഞ്ഞതിന് പിന്നാലെ വേനല്‍ മഴ കൂടി പെയ്തതോടെ ഇറക്കമുള്ള ഭാഗങ്ങളിലേക്ക് മണ്ണും ചെളിയും കലക്ക വെള്ളവും ഒലിച്ച് വെള്ളകെട്ടുകള്‍ രൂപപെട്ടു. ഇതുവഴി എത്തിയ ഇരുചക്ര വാഹന യാത്രക്കാര്‍ തെന്നിവീണ് അപകടത്തില്‍ പെടുന്നത് നിത്യസംഭവമായി മാറുകയാണ്. ചെറിയ വാഹനങ്ങള്‍ ചെളിയില്‍ അകപ്പെട്ട് യാത്ര തുടരാനാവാത്ത അവസ്ഥയും ഉണ്ടാവുന്നുണ്ട്.

820 മീറ്റർ ദെഘ്യത്തില്‍ 4.5 മീറ്റർ വീതിയില്‍ ഉന്നത നിലവാരത്തില്‍ ടാറിംഗും ഇരുവശങ്ങളില്‍ ഓരോ മീറ്റർ ഐറിഷ് കോണ്‍ക്രീറ്റിംഗും ആണ് എസ്റ്റിമേറ്റില്‍ ഉള്ളത്. റോഡിന്‍റെ അവസ്ഥ പരിഗണിച്ചു ഈ മാസം പണി തന്നെ പൂർത്തീകരിച്ച് നാടിന് സമര്‍പ്പിക്കാൻ ബന്ധപ്പെട്ടവരും കരാർ കമ്പനിയും തയ്യാറാകണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ സംസ്ഥന-ദേശീയ മനുഷ്യാവകാശ കമ്മീഷനുകളെ സമീപിക്കുന്നതിന് ഇടമുറി റോഡ് ഗുണഭോക്തൃ സമിതി തീരുമാനിച്ചു.

 

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 10 . കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്ത് 28% മഴ കുറവ് ; ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട്

0
തിരുവനന്തപുരം: എൽനിനോ ചതിച്ചതോടെ സംസ്ഥാനത്ത് 28 ശതമാനം മഴയുടെ കുറവെന്ന് കേന്ദ്ര...

ശ്വേതയുടെ നേതൃത്വത്തിലുള്ള ഭരണസമിതി അമ്മക്ക് നാണക്കേടുണ്ടാക്കി : ജ​ഗദീഷ്

0
തിരുവനന്തപുരം: ശ്വേതയുടെ നേതൃത്വത്തിലുള്ള ഭരണസമിതി അമ്മക്ക് നാണക്കേടുണ്ടാക്കി, പ്രസിഡന്റിന്റേത് വൈകാരിക പ്രകടനം...

നീറ്റ് പുനഃപരീക്ഷക്കിടെ തട്ടിപ്പിൽ 9 പേർ അറസ്റ്റിൽ

0
ദില്ലി: നീറ്റ് പുനഃപരീക്ഷയിലും അനിഷ്ട സംഭവങ്ങൾ. ബീഹാറിൽ ആൾമാറാട്ടം നടത്തിയ ഒൻപത്...

മരുന്നുകൾ അംഗീകൃത ഫാർമസികളിൽ നിന്ന് മാത്രം വാങ്ങാൻ ഒമാൻ ആരോഗ്യ മന്ത്രാലയം

0
മസ്കത്ത്: വിപണിയിലെ വ്യാജ മരുന്നുകൾക്കെതിരെയും അംഗീകാരമില്ലാത്ത മെഡിക്കൽ ഉൽപന്നങ്ങൾക്കെതിരെയും കനത്ത ജാഗ്രത...