മണിപ്പൂരിൽ വീണ്ടും സംഘർഷം ; 3 പേർ കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

ഇംഫാൽ : മണിപ്പൂരിൽ വീണ്ടും സംഘർഷം. ബിഷ്ണുപൂർ-ചുരാചന്ദ്പൂർ അതിർത്തിയിൽ നടന്ന സംഘർഷത്തിൽ 3 പേർ കൊല്ലപ്പെട്ടതായാണ് വിവരം. ക്വാക്ത പ്രദേശത്തെ മെയ്തെയ് വിഭാ​ഗത്തിലുള്ളവരാണ് കൊല്ലപ്പെട്ടത്. കഴി‍ഞ്ഞ ദിവസം നടന്ന അക്രമങ്ങളിൽ കുക്കി വിഭാ​ഗത്തിലുള്ളവരുടെ നിരവധി വീടുകൾ അ​ഗ്നിക്കിരയാക്കി. ക്വാക്ത മേഖലയിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയാണ് കേന്ദ്ര സേനയുടെ ബഫർ സോൺ. പോലീസ് സേന സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. വ്യാഴാഴ്ച ബിഷ്ണുപൂർ ജില്ലയിൽ സായുധ സേനയും മെയ്തെയ് വിഭാ​ഗവും തമ്മിൽ ഏറ്റുമുട്ടലുണ്ടായിരുന്നു. 17 പേർക്കാണ് ഏറ്റുമുട്ടലിൽ പരിക്കേറ്റത്. തുടർന്ന് നേരത്തെ പ്രഖ്യാപിച്ച കർഫ്യൂ ഇളവുകൾ പിൻവലിച്ചിരുന്നു. ജില്ലയിലെ കാങ്വായ്, ഫൗ​ഗക്ചാവോ മേഖലകളിൽ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതക ഷെല്ലുകൾ പ്രയോ​ഗിച്ചിരുന്നു. മെയ്തെയ് സ്ത്രീകൾ ബാരിക്കേഡ് സോൺ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായതെന്നാണ് വിവരം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പോലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ട പീഡനകേസ് പ്രതി പ്രഭാസ് മൊണ്ടാലിന്റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് മാതാപിതാക്കൾ

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പതിനൊന്നുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസ്...

ആര്യങ്കാവ് ചെക്ക്പോസ്റ്റിൽ കേരളത്തിലേക്ക് വരുന്ന ചരക്ക് ലോറികളിൽ നിന്ന് കൈക്കൂലി വാങ്ങി പോലീസ്

0
കൊല്ലം: കൊല്ലം ആര്യങ്കാവ് ചെക്ക്പോസ്റ്റിൽ കേരളത്തിലേക്ക് വരുന്ന ചരക്ക് ലോറികളിൽ നിന്ന്...

സംസ്ഥാനത്ത് ശക്തമായ മഴ ; 12 ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. 12 ജില്ലകളിലും കേന്ദ്ര കാലാവസ്ഥ...

അമേരിക്കൻ ഇൻഫ്ലുവൻസർ കോണർ മർഫി തായ്‌ലൻഡിലെ തടാകത്തിൽ മരിച്ച നിലയിൽ ; ദുരൂഹത

0
ബാങ്കോക്ക് : ഫിറ്റ്‌നസ് വീഡിയോകളിലൂടെയും രസകരമായ പ്രാങ്ക് വീഡിയോകളിലൂടെയും യൂട്യൂബിൽ ദശലക്ഷക്കണക്കിന്...