കോവിഡിനൊപ്പം മറ്റ് പകര്‍ച്ചവ്യാധികള്‍ക്കെതിരെയും ജാഗ്രത പുലര്‍ത്തുക : ഡിഎംഒ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡിനൊപ്പം മറ്റ് പകര്‍ച്ചവ്യാധികളും വരാതെ ശ്രദ്ധിക്കേണ്ടത് പ്രധാനമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍ അനിതാകുമാരി പറഞ്ഞു. എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയവ എല്ലാ സീസണിലും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഈ വര്‍ഷം ജനുവരിയില്‍ അഞ്ച് പേര്‍ക്ക് എലിപ്പനിയും നാല് പേര്‍ക്ക് ഡെങ്കിപ്പനിയും ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. വേനല്‍ കടുക്കുന്നതോടെ ജലജന്യരോഗങ്ങള്‍ പടര്‍ന്ന് പിടിക്കുന്നതിനുള്ള സാധ്യതയുമുണ്ട്. അതിനാല്‍ ഇനി പറയുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതാണ്.

വീടും പരിസരവും എലി , കൊതക് തുടങ്ങിയവ പെരുകാത്ത രീതിയില്‍ വൃത്തിയായി സൂക്ഷിക്കുക, തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കണം, ഭക്ഷണസാധനങ്ങള്‍ അടച്ച് സൂക്ഷിക്കണം, പഴകിയ ഭക്ഷണസാധനങ്ങള്‍ ഉപയോഗിക്കരുത്, ആഹാരത്തിന് മുന്‍പും ശേഷവും കക്കൂസില്‍പോയതിന് ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകണം. മലിന ജലത്തില്‍ ഇറങ്ങരുത്, മലവിസര്‍ജ്ജനം കക്കൂസില്‍ മാത്രം, കൈകാലുകളിലുള്ള മുറിവുകള്‍ ശുചിയാക്കി യഥാസമയം ചികിത്സ നല്‍കണം, സ്വയം ചികില്‍സ പാടില്ല. കൈകകള്‍ അണുവിമുക്തമാക്കുന്നതും മാസ്‌ക് ഉപയോഗിക്കുന്നതും കോവിഡിനൊപ്പം മറ്റ് നിരവധി പകര്‍ച്ചവ്യാധികളെയും തടയുന്നതിന് സഹായിക്കുമെന്നും ഡിഎംഒ പറഞ്ഞു.

പോസ്റ്റര്‍ പ്രകാശനം ചെയ്തു

പകര്‍ച്ചവ്യാധി നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ തയ്യാറാക്കിയ പോസ്റ്ററുകള്‍, ഡോക്ടര്‍മാര്‍ക്കുള്ള ചികിത്സാ നിര്‍ദ്ദേശങ്ങള്‍, ലഘുലേഖകള്‍ തുടങ്ങിയവ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍ അനിതാകുമാരി പ്രകാശനം ചെയ്തു. ജില്ലാ സര്‍വ്വൈലെന്‍സ് ഓഫീസര്‍ ഡോ.സി എസ് നന്ദിനി, ആര്‍ സി എച്ച് ഓഫീസര്‍ ഡോ.ആര്‍ സന്തോഷ്‌കുമാര്‍, ഡോ.പി അജിത, ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ എ സുനില്‍കുമാര്‍, ഡെപ്യൂട്ടി ജില്ലാ എഡ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ വി ആര്‍ ഷൈലാ ഭായി തുടങ്ങിയവര്‍ പങ്കെടുക്കും.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...