യുഎഇയിലേക്കുള്ള ഇന്നത്തെ എല്ലാ വിമാന സർവ്വീസുകളും അടിയന്തരമായി റദ്ദാക്കി എയർ ഇന്ത്യയും ഇൻഡിഗോയും

For full experience, Download our mobile application:
Get it on Google Play

ദില്ലി: എയർ ഇന്ത്യയും ഇൻഡിഗോയും യുഎഇയിലേക്കുള്ള ഇന്നത്തെ എല്ലാ വിമാന സർവ്വീസുകളും അടിയന്തരമായി റദ്ദാക്കി. യുഎഇ അധികൃതരുടെ നിർദേശ പ്രകാരമാണ് തീരുമാനം. എന്താണ് വ്യക്തമായ കാരണമെന്ന് വിമാന കമ്പനികൾ പറഞ്ഞിട്ടില്ല. വിമാന കമ്പനികൾ നേരത്തെ തന്നെ പല സ്ഥിരം സർവീസുകളും മാർച്ച് 28 വരെ റദ്ദാക്കിയിരുന്നു. പിന്നീട് ദുബൈ, അബുദാബി അടക്കമുള്ള നഗരങ്ങളിലേക്ക് താത്ക്കാലിക സർവ്വീസുകൾ തുടങ്ങിയിരുന്നു. എന്നാൽ ഇന്നത്തെ സർവീസുകൾ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ഇൻഡിഗോയും റദ്ദാക്കിയിരിക്കുകയാണ്.

അതിനിടെ, കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ആക്രമണമുണ്ടായി. റഡാർ സംവിധാനം ആക്രമിക്കപ്പെടുകയായിരുന്നു. ഡ്രോണുകൾ അയച്ചാണ് ആക്രമണം ഉണ്ടായത്. എന്നാൽ ആക്രമണത്തിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം. സൗദി അൽ ഖർജിൽ ജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകി. മുന്നറിയിപ്പ് ലഭിച്ചാൽ പുറത്ത് ഇറങ്ങരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. യുഎഇ ഫുജൈറ ഓയിൽ ഇൻഡസ്ട്രി സോണിൽ ഒരാൾക്ക് പരിക്കേറ്റു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

താമരശ്ശേരി ഫ്രഷ് കട്ട് മാലിന്യ സംസ്കരണ പ്ലാന്റ് അടച്ചുപൂട്ടും ; 2027 മാര്‍ച്ചോടെ പ്രവര്‍ത്തനം...

0
താമരശ്ശേരി അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് ഓർഗാനിക് പ്രോഡക്ട്സ് മാലിന്യ സംസ്കരണ പ്ലാന്‍റ് 2027 മാര്‍ച്ച് 31നകം അടച്ചുപൂട്ടും. ദുർഗന്ധവും പുഴമലിനീകരണവും ചൂണ്ടിക്കാട്ടി പ്രദേശവാസികൾ നടത്തിയ ദീർഘകാല പ്രതിഷേധത്തിനൊടുവിലാണ് തീരുമാനം.

സിപിഎം നേതാവ് സി എൻ മോഹനൻ നടത്തിയ അഭിപ്രായ പ്രകടനം അപക്വവും അനുചിതവുമാണെന്ന് സിപിഐ...

0
കൊച്ചി : സിപിഐയെ സംബന്ധിച്ച് സിപിഎം നേതാവ് സി എൻ മോഹനൻ...

തന്ത്രം മാറ്റി ലഹരി മാഫിയ ; മുവാറ്റുപുഴ, കോട്ടയം, പത്തനംതിട്ട തുടങ്ങിയ ചെറുപട്ടണങ്ങൾ ലഹരി...

0
നഗരങ്ങളില്‍ പരിശോധന കര്‍ശനമായതോടെ ലഹരി മാഫിയ സംഭരണ-വിതരണ കേന്ദ്രങ്ങള്‍ മുവാറ്റുപുഴ, കോട്ടയം, പത്തനംതിട്ട തുടങ്ങിയ ചെറുപട്ടണങ്ങളിലേക്ക് മാറ്റുന്നതായി അന്വേഷണ ഏജന്‍സികള്‍.

നേപ്പാളിൽ പ്രളയത്തിൽ കുഴിയിൽ അകപ്പെട്ട യുവാവ് മാവിന്റെ ചില്ലയിൽ പിടിച്ച് ജീവൻ രക്ഷിച്ചു

0
നേപ്പാളിലെ റസുവ ജില്ലയിലുണ്ടായ പെട്ടെന്നുള്ള പ്രളയത്തിൽ സെപ്റ്റിക് ടാങ്ക് കുഴിക്കുന്നതിനിടെ അകപ്പെട്ട യുവാവ് മാവിന്റെ ചില്ലയിൽ പിടിച്ച് ജീവൻ രക്ഷിച്ചു.