പ്രവാസികൾക്ക് വമ്പൻ കിഴിവുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്

For full experience, Download our mobile application:
Get it on Google Play

ദുബായ് : ഈദുൽ ഫിത്വർ ഉൾപ്പെടെയുള്ള അവധിക്കാലം മുന്നിൽക്കണ്ട് പ്രവാസികൾക്ക് വമ്പൻ കിഴിവുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്. ആഭ്യന്തര, അന്തർദേശീയ റൂട്ടുകളിൽ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാനാകുന്ന ഓഫറുകളാണ്‌ പ്രഖ്യാപിച്ചത്. യുഎഇയിൽനിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്കാർക്ക് 323 ദിർഹംമുതൽ യാത്ര ലഭ്യമാകും. മാർച്ച് ഒന്നുവരെയാണ് ഓഫർ ലഭ്യമാകുക. ഈ കാലയളവിൽ ബുക്ക് ചെയ്യുന്നവർക്ക് മാർച്ച് മൂന്നുമുതൽ ഒക്‌ടോബർ എട്ടുവരെ യാത്ര ചെയ്യാവുന്നതാണ്.

ഷാർജ–സൂറത്ത് റൂട്ടിലാണ് ഏറ്റവും കുറഞ്ഞ നിരക്ക്‌, 323 ദിർഹം. അതേ റൂട്ടിലെ മൂല്യനിരക്ക് 355 ദിർഹംമുതൽ ആരംഭിക്കും. മസ്‌കത്ത്–മുംബൈ (22.8 ഒമാൻ റിയാൽ), ബഹ്റൈൻ–കോഴിക്കോട് (47 ബഹ്റൈൻ ദിനാർ), ദോഹ–കൊച്ചി (468 ഖത്തർ റിയാൽ), ദമ്മാം–ഡൽഹി (286 സൗദി റിയാൽ), കുവൈത്ത്–ബംഗളുരു (28 കുവൈത്ത് ദിനാർ) എന്നിങ്ങനെയാണ്‌ മറ്റ്‌ പ്രധാന കിഴിവുകൾ. കമ്പനിയുടെ വെബ്സൈറ്റ് വഴിയോ മൊബൈൽ ആപ്‌ വഴിയോ നെറ്റ് ബാങ്കിങ്‌ ഉപയോഗിച്ച് ബുക്ക് ചെയ്യുന്നവർക്ക് സൗകര്യനിരക്ക് ഈടാക്കില്ലെന്ന് അധികൃതർ അറിയിച്ചു.

‘ഫ്ലെക്സ്’ നിരക്കിൽ ടിക്കറ്റ് എടുക്കുന്നവർക്ക് യാത്രയ്ക്ക് മൂന്ന് ദിവസം മുമ്പുവരെ സൗജന്യമായി തീയതി മാറ്റാനാകും. രാജ്യാന്തര സർവീസുകളിൽ 35 കിലോവരെ ബാഗേജും അനുവദിക്കും. സ്ഥിരം ഉപഭോക്തൃ അംഗങ്ങൾക്ക് വ്യാപാരശ്രേണി നിരക്കുകളിൽ 25 ശതമാനംവരെ ഇളവ് ലഭിക്കും. ഗൾഫ് മേഖലയുൾപ്പെടെയുള്ള അന്തർദേശീയ റൂട്ടുകളിലും ഇന്ത്യയ്ക്കകത്തുമായി പ്രതിദിനം 500ൽ അധികം സർവീസുകളാണ് എയർ ഇന്ത്യ എക്സ്പ്രസ് നടത്തുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....