ബാലിയിൽ എയർ ഇന്ത്യ പൈലറ്റ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ബാലിയി​ൽ വെച്ച് ഹൃദയാഘാത​ത്തെ തുടർന്ന് പൈലറ്റ് മരിച്ചതായി എയർ ഇന്ത്യ. ബാലിയിൽ വിശ്രമ ഇടവേളയിലാണ് പൈലറ്റിന് ഹൃദയാഘാതമുണ്ടായത്. 40 വയസ്സുള്ള പൈലറ്റ് കഴിഞ്ഞദിവസമാണ് ഡൽഹിയിൽനിന്ന് ബാലിയിലെത്തിയത്. തുടർന്ന് നിർബന്ധിത വിശ്രമ വേളയിൽ (ക്രൂ ലേഓവർ) ഹോട്ടലിലായിരുന്നു പൈലറ്റ്. ഹോട്ടലിൽ വെച്ച് ഉദ്യോഗസ്ഥന് കടുത്ത അസ്വസ്ഥത അനുഭവപ്പെട്ടതായും തുടർന്ന് അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും എയർ ഇന്ത്യ വക്താവ് പറഞ്ഞു. ഹൃദയാഘാതമാണെന്ന് ഡോക്ടർമാർ കണ്ടെത്തി ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലെന്നും എയർ ഇന്ത്യ വക്താവ് അറിയിച്ചു.

കോക്ക്പിറ്റ് ക്രൂ അംഗത്തിന്റെ വേർപാടിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തിയ എയർ ഇന്ത്യ അനുശോചനം അറിയിക്കുകയും ചെയ്തു. പൈലറ്റ് സമീപ മാസങ്ങളിൽ ആവശ്യമായ എല്ലാ മെഡിക്കൽ പരിശോധനകൾക്കും വിധേയനായിട്ടുണ്ടെന്നും അദ്ദേഹത്തിന് മുമ്പ് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ഒരു എയർലൈൻ ഉദ്യോഗസ്ഥൻ അറിയിച്ചു. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സിഎ) നിശ്ചയിച്ചിട്ടുള്ള ഫ്ലൈറ്റ് ഡ്യൂട്ടി സമയ പരിധിക്കുള്ളിലാണ് പൈലറ്റ് ജോലിചെയ്തിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വയോധികയെ മർദ്ദിച്ചെന്ന പരാതിയിൽ കുരുങ്ങി ഫോട്ടോഗ്രാഫറും ഇൻഫ്ലുവൻസറുമായ ശാലു പേയാട്

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് വയോധികയ്ക്ക് മര്‍ദ്ദനമേറ്റതായി പരാതി. ഫോട്ടോഗ്രാഫറും ഇന്‍ഫ്‌ളുവന്‍സറുമായ ശാലു പേയാട്...

സുരക്ഷാ പരിശോധനകൾ കടുപ്പിച്ച് സിയാൽ; കൊച്ചി വിമാനത്താവളത്തിൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രത്യേക ക്രമീകരണങ്ങൾ

0
കൊച്ചി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഏര്‍പ്പെടുത്തുന്ന പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളുടെ...

​’തോന്ന്യാസം’ പരാമർശത്തിൽ കെ. മുരളീധരന് ചുട്ട മറുപടിയുമായി മുൻ മന്ത്രി വീണാ ജോർജ്

0
തിരുവനന്തപുരം: മന്ത്രി കെ മുരളീധരനെതിരെ വിമര്‍ശനവുമായി മുന്‍ ആരോഗ്യ വകുപ്പ് മന്ത്രി...

കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പതിമൂന്നാം ദിനവും നടത്തിയ തിരച്ചിൽ വിഫലം

0
തിരുവനന്തപുരം: കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പതിമൂന്നാം ദിനവും നടത്തിയ തിരച്ചിൽ വിഫലം....