178 വീടുകളുടെയും കൈമാറ്റം നാളെ പൂർത്തിയാകുമെന്ന് ഊരാളുങ്കൽ ; 2 ക്ലസ്റ്ററുകളിലായി 19 വീടുകൾ നാളെ ഗുണഭോക്താക്കൾക്ക് ലഭിക്കും

For full experience, Download our mobile application:
Get it on Google Play

വയനാട് : വയനാട് പുനരധിവാസ ടൗൺഷിപ്പിലെ 178 വീടുകളുടെ നിർമ്മാണം പൂർത്തിയാക്കി നാളെ കിഫ്‌കോണിന് കൈമാറുമെന്ന് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി അറിയിച്ചു. എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കി പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാണ് കൈമാറ്റം നടക്കുന്നത്. ഇതിനകം 140 വീടുകൾ കിഫ്‌കോണിന് കൈമാറിക്കഴിഞ്ഞു. ബാക്കിയുള്ള 38 വീടുകൾ കൂടി നാളെ നൽകുന്നതോടെ ഈ ഘട്ടത്തിലെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർണ്ണമാകും. കിഫ്‌കോണിന്റെ അന്തിമ പരിശോധനകൾക്ക് ശേഷമായിരിക്കും വീടുകൾ ഗുണഭോക്താക്കൾക്ക് ലഭ്യമാക്കുക. താമസയോഗ്യമെന്ന് കണ്ടെത്തിയ ഏഴ് വീടുകളുടെ താക്കോൽ കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. ഇതിന്റെ തുടർച്ചയായി രണ്ട് ക്ലസ്റ്ററുകളിലായി പൂർത്തിയായ 19 വീടുകൾ കൂടി നാളെ ഗുണഭോക്താക്കൾക്ക് കൈമാറും.

ദുരന്തബാധിതർക്കുള്ള സുരക്ഷിതമായ താമസസൗകര്യം എത്രയും വേഗം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി നിർമ്മിച്ച ഈ ടൗൺഷിപ്പിൽ അത്യാധുനികമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വീടുകൾ കൈമാറുന്നതിനൊപ്പം തന്നെ ടൗൺഷിപ്പിലെ മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ പരിശോധനയും ഊരാളുങ്കൽ പൂർത്തിയാക്കിയിട്ടുണ്ട്. കിഫ്‌കോണിന്റെ മേൽനോട്ടത്തിൽ അന്തിമ മിനുക്കുപണികൾ കൂടി വിലയിരുത്തുന്നതോടെ എല്ലാ വീടുകളും താമസത്തിന് സജ്ജമാകുമെന്നാണ് പ്രതീക്ഷ. എന്നാല്‍ 178 വീടുകളും പൂർത്തിയായ ശേഷമേ താമസം തുടങ്ങൂവെന്നാണ് ഇതുവരെ താക്കോല്‍ കിട്ടിയ കുടുംബങ്ങള്‍ അറിയിച്ചിട്ടുള്ളത്. ഘട്ടം ഘട്ടമായി ക്ലസ്റ്റർ അനുസരിച്ച് മുഴുവൻ വീടുകളും ഉടൻ കൈമാറുമെന്ന് അധികൃതർ വ്യക്തമാക്കി.

നേരത്തെ മാർച്ച് ഒന്നിന് 178 ഗുണഭോക്താക്കൾക്കും സർക്കാർ വീടുകള്‍ കൈമാറുന്നതായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ടൗണ്‍ഷിപ്പിലെ അടിസ്ഥാന സൗകര്യ നിർമാണം പൂര്‍ത്തിയാകാത്തതിനാല്‍ വീടുകള്‍ താമസയോഗ്യമായിരുന്നില്ല. ഇതിന് ശേഷം ഇന്നലെയാണ് 7 വീടുകള്‍ താമസയോഗ്യമെന്ന് വിലയിരുത്തി കുടുംബങ്ങള്‍ക്ക് താക്കോല്‍ കൈമാറിയത്. മൂന്നാം സോണിലെ ഒരു ക്ലസ്റ്ററിലെ ഏഴ് വീടുകള്‍ ആണ് കൈമാറിയത്. എന്നാല്‍ 178 വീടുകളിലും ഒന്നിച്ച് മാത്രമേ താമസിക്കൂവെന്നാണ് ദുരന്തബാധിതരുടെ തീരുമാനം. ഊരാളുങ്കലും കിഫ്കോണും നടത്തുന്ന മൂന്ന് ഘട്ട പരിശോധനകള്‍ പൂര്‍ത്തിയായ ശേഷമാണ് വീടുകള്‍ താമസയോഗ്യമെന്ന് വിലയിരുത്തി താക്കോല്‍ നല്‍കുന്നത്. 178 ല്‍ 56 വീടുകളില്‍ രണ്ട് ഘട്ട പരിശോധനയാണ് ഇതുവരെ പൂര്‍ത്തിയായത്. ആദ്യഘട്ടത്തിലെ 178 വീടുകളും മഴക്കാലത്തിന് മുൻപ് പരിശോധനകള്‍ നടത്തി കൈമാറാനാണ് ശ്രമം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുരക്ഷാ പരിശോധനകൾ കടുപ്പിച്ച് സിയാൽ; കൊച്ചി വിമാനത്താവളത്തിൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രത്യേക ക്രമീകരണങ്ങൾ

0
കൊച്ചി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഏര്‍പ്പെടുത്തുന്ന പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളുടെ...

​’തോന്ന്യാസം’ പരാമർശത്തിൽ കെ. മുരളീധരന് ചുട്ട മറുപടിയുമായി മുൻ മന്ത്രി വീണാ ജോർജ്

0
തിരുവനന്തപുരം: മന്ത്രി കെ മുരളീധരനെതിരെ വിമര്‍ശനവുമായി മുന്‍ ആരോഗ്യ വകുപ്പ് മന്ത്രി...

കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പതിമൂന്നാം ദിനവും നടത്തിയ തിരച്ചിൽ വിഫലം

0
തിരുവനന്തപുരം: കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പതിമൂന്നാം ദിനവും നടത്തിയ തിരച്ചിൽ വിഫലം....

തിരുവിതാംകൂർ ഹിന്ദു ധർമ്മപരിഷത്തിന്റെ നേതൃത്വത്തിൽ റാന്നി പമ്പ മണപ്പുറത്ത് കർക്കടക വാവുബലി തർപ്പണം നടന്നു

0
റാന്നി: തിരുവിതാംകൂർ ഹിന്ദു ധർമ്മപരിഷത്തിന്റെ നേതൃത്വത്തിൽ കർക്കടക വാവുബലി ദിനത്തിൽ റാന്നി...