എ​യ​ർ ഇ​ന്ത്യ ക​ണ്ണൂ​ർ സ​ർവീ​സ്​ നി​ർ​ത്തു​ന്നു

For full experience, Download our mobile application:
Get it on Google Play

മ​സ്ക​ത്ത്​: മ​സ്ക​ത്തി​ല്‍​നി​ന്ന്​ ക​ണ്ണൂ​രി​ലേ​ക്കും ഹൈ​ദ​രാ​ബാ​ദി​ലേ​ക്കു​മു​ള്ള എ​യ​ര്‍ ഇ​ന്ത്യ​യു​ടെ സ​ര്‍​വീ​സു​ക​ള്‍ നി​ര്‍​ത്തു​ന്നു. സെ​പ്​​റ്റം​ബ​ര്‍ 11നാ​ണ്​ ഇ​വി​ടെ​നി​ന്നും അ​വ​സാ​ന​മാ​യി സ​ര്‍​വീ​സ്​ ഷെ​ഡ്യൂ​ള്‍ ചെ​യ്തി​ട്ടു​ള്ള​ത്. യാ​​ത്ര​ക്കാ​ര്‍ കു​റ​ഞ്ഞ​താ​ണ്​ സേ​വ​നം​ നി​ര്‍​ത്താ​ന്‍ കാ​ര​ണ​മെ​ന്ന്​ ക​രു​തു​ന്നു. ​ചൊ​വ്വ, വെ​ള്ളി, ഞാ​യ​ര്‍ എ​ന്നി​ങ്ങ​നെ ആ​ഴ്ച​യി​ല്‍ മൂ​ന്നു​ സ​ര്‍​വീ​സു​ക​ളാ​യി​രു​ന്നു ക​ണ്ണൂ​രി​ലേ​ക്ക്​ എ​യ​ര്‍ ഇ​ന്ത്യ ന​ട​ത്തി​യി​രു​ന്ന​ത്. മ​ല​ബാ​റി​ലെ യാ​ത്ര​ക്കാ​ര്‍​ക്ക്​ ഏ​റെ ഗു​ണ​ക​ര​മാ​യി​രു​ന്നു ഈ ​സ​ര്‍​വീ​സു​ക​ള്‍. ​എ​യ​ര്‍​ഇ​ന്ത്യ എ​ക്സ്​​പ്ര​സും ​ഗോ ​എ​യ​റും ക​ണ്ണൂ​രി​ലേ​ക്ക്​ സ​ര്‍​വീ​സ്​ ന​ട​ത്തു​ന്നു​ണ്ട്.

ഈ ​ബ​ജ​റ്റ്​ വി​മാ​ന​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​മാ​ണ്​ ​എ​യ​ര്‍ ഇ​ന്ത്യ​യി​ലെ യാ​ത്ര​ക്കാ​ര്‍ കു​റ​യാ​ന്‍ കാ​ര​ണാ​മാ​യ​തെ​ന്ന്​ ട്രാ​വ​ല്‍ മേ​ഖ​ല​യി​ലു​ള്ള​വ​ര്‍ പ​റ​യു​ന്നു. കേ​ര​ള​ത്തി​ലേ​ക്കു​ള്ള എ​യ​ര്‍ ഇ​ന്ത്യ​യു​ടെ ഏ​ക സ​ര്‍​വി​സാ​ണ്​ നി​ര്‍​ത്താ​ന്‍​പോ​കു​ന്ന​ത്​. നേ​ര​​ത്തേ കൊ​ച്ചി​യി​ലേ​ക്കു​ണ്ടാ​യി​രു​ന്ന സ​ര്‍​വീ​സാ​യി​രു​ന്നു ക​ണ്ണൂ​രി​ലേ​ക്ക്​ മാ​റ്റി​യി​രു​ന്ന​ത്. ജൂ​ണ്‍ 21ന് ​ആ​യി​രു​ന്നു ക​ണ്ണൂ​രി​ലേ​ക്ക്​ സ​ര്‍വീ​സ് ആ​രം​ഭി​ച്ച​ത്. നേ​ര​ത്തേ ബ​ജ​റ്റ്​ വി​മാ​ന കമ്പനി​ക​ളാ​യ എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്​​പ്ര​സ്, ഗോ ​ഫ​സ്​​റ്റു​മാ​യി​രു​ന്നു ക​ണ്ണൂ​രി​ലേ​ക്ക് സ​ര്‍വീസ്​ ന​ട​ത്തി​യി​രു​ന്ന​ത്. എ​യ​ര്‍ ഇ​ന്ത്യ​കൂ​ടി എ​ത്തി​യ​തോ​ടെ ടി​ക്ക​റ്റ്​ നി​ര​ക്കി​ല്‍ നേ​രി​​യ കു​റ​വു​വ​ന്നി​രു​ന്നു. ബ​ജ​റ്റ് വി​മാ​ന​ങ്ങ​ളെ​ക്കാ​ള്‍ ടി​ക്ക​റ്റ്​ നി​ര​ക്ക് ന​ല്‍കേ​ണ്ടി​വ​ന്ന​താ​ണ്​ എ​യ​ര്‍ ഇ​ന്ത്യ​യെ ഈ ​സെ​ക്ട​റി​ലെ യാ​ത്ര​ക്കാ​ര്‍ കൈ​യൊ​ഴി​യാ​ന്‍ കാ​ര​ണം. ഈ​മാ​സം 11ന്​ ​ശേ​ഷം മ​സ്ക​ത്തി​ല്‍​നി​ന്ന്​ കേ​ര​ള സെ​ക്​​ട​റി​ലേ​ക്ക്​ എ​യ​ര്‍ ഇ​ന്ത്യ​യു​ടെ സ​ര്‍​വീ​സു​ക​ളൊ​ന്നും ഉ​ണ്ടാ​യി​രി​ക്കി​ല്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇന്‍ഡിഗോ വിമാനത്തില്‍ ഇ പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി ; തുടരന്വേഷണത്തിന് പുതിയ സംഘം

0
തിരുവനന്തപുരം: ഇന്‍ഡിഗോ വിമാനത്തില്‍ സിപിഎം നേതാവ് ഇ പി ജയരാജന്‍ ആക്രമിച്ചെന്ന...

കോഴിക്കോട് ചികിത്സാപ്പിഴവിനെ തുടർന്ന് രോഗി മരിച്ചതായി പരാതി

0
കോഴിക്കോട്: കോഴിക്കോട് ചികിത്സാപ്പിഴവിനെ തുടർന്ന് രോഗി മരിച്ചതായി പരാതി. മലബാർ മെഡിക്കൽ...

ആറ്റിങ്ങലിൽ പ്ലസ് വൺ വിദ്യാർഥിനിയെ സ്വകാര്യ ബസ്സിൽനിന്ന് കണ്ടക്ടർ ഇറക്കിവിട്ടതായി പരാതി

0
തിരുവനന്തപുരം: ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയെ...

സ്ത്രീ സൗജന്യ യാത്രാ സർവീസുകൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ വിട്ടുവീഴ്ച ഉണ്ടാകില്ലെന്ന് കോര്‍പ്പറേഷൻ

0
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സർവീസുകൾക്ക് നേരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ...