അഭിരാമിയുടെ മരണത്തിൻറെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി തയ്യാറാകണം ; കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പേ വിഷബാധ മൂലം മതിയായ ചികിത്സ കിട്ടാതെ മരണമടഞ്ഞ പെരുനാട് സ്വദേശിനി അഭിരാമിയുടെ മരണത്തിൻറെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് തയ്യാറാകണമെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻറ് അഡ്വക്കേറ്റ് വെട്ടൂർ ജ്യോതി പ്രസാദ് ആവശ്യപ്പെട്ടു. ആരോഗ്യ വകുപ്പ് കൈകാര്യം ചെയ്യുന്നതിൽ ഇത്രയും പരാജമായ ഒരു മന്ത്രിയെ കേരളം കണ്ടിട്ടില്ല. ആരോഗ്യ മന്ത്രിയുടെ സ്വന്തം ജില്ലയിലെ സർക്കാർ ആശുപത്രികൾ മതിയായ ചികിത്സാ സൗകര്യങ്ങളോ, മരുന്നുകളുമില്ലാത്ത ദുരവസ്ഥയിലാണ്.

ഒരു സർക്കാർ മെഡിക്കൽ കോളേജ്, ജില്ലാ ജനറൽ ആശുപത്രി അടക്കമുള്ള ജില്ല ആയിട്ടും ജില്ലാ പഞ്ചായത്ത് പ്രസിഡൻറിന്പോലും കോട്ടയം മെഡിക്കൽ കോളേജിനെ ആശ്രയിക്കേണ്ടി വന്നത് പ്രഗൽഭയായ മന്ത്രിയുടെ കഴിവിന്റെ തെളിവാണ്. മന്ത്രി സ്വയം ഒഴിയുന്നില്ല എങ്കിൽ മുഖ്യമന്ത്രി, സ്പീക്കർ വരെശാസിച്ച് മന്ത്രിയുടെ വകുപ്പ് എടുത്തുമാറ്റാൻ മുഖ്യമന്ത്രിതന്നെ മുൻകൈയെടുക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊടുംചൂടിന് വിട; യുഎഇ ആകാശത്ത് ഓഗസ്റ്റ് 24ന് ‘സുഹൈൽ’ നക്ഷത്രം തെളിയും

0
ദുബായ്: മാസങ്ങളായി യുഎഇയെ പൊള്ളിച്ചുകൊണ്ടിരിക്കുന്ന വേനൽച്ചൂടിന് ആശ്വാസത്തിന്റെ സൂചനയായി സുഹൈൽ...

ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും സമരം ചെയ്യുന്ന വിദ്യാർത്ഥികളും തമ്മിൽ സമവായത്തിൽ എത്തിയതിനെ സ്വാഗതം ചെയ്ത്...

0
ഡൽഹി: ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും സമരം ചെയ്യുന്ന വിദ്യാർത്ഥികളും തമ്മിൽ സമവായത്തിൽ...

രാജ്യത്ത് പഞ്ചസാര വില കുതിക്കുന്നു

0
ന്യൂഡൽഹി : ഉത്സവ സീസണ്‍ അടുത്തുവരവെ രാജ്യത്ത് പഞ്ചസാര വില...

കടുത്ത പനിയെത്തുടർന്ന് മന്ത്രി സി.പി.ജോണിൻെറ വ്യാഴാഴ്ച വരെയുളള പരിപാടികൾ റദ്ദാക്കി

0
തിരുവനന്തപുരം: ഗതാഗത മന്ത്രി സി.പി.ജോണിൻെറ പരിപാടികൾ റദ്ദാക്കി. കടുത്ത പനിയെത്തുടർന്ന് സി.പി.ജോണിൻെറ...