സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

സെവന്‍സ് ഫുട്‌ബോള്‍ മത്സരം
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ യുവ കായിക താരങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിന്റെ ഭാഗമായി സെപ്റ്റംബര്‍ ഒന്നു മുതല്‍ എല്ലാ ജില്ലകളിലും സെവന്‍സ് ഫുട്‌ബോള്‍ മത്സരം സംഘടിപ്പിക്കും. യുവജനക്ഷേമ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്ത ക്ലബുകളെ പങ്കെടുപ്പിച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്. അതത് ക്ലബുകളുടെ പേരിലായിരിക്കണം ടീമുകള്‍ പങ്കെടുക്കേണ്ടത്. ജില്ലാതല പ്രൈസ്മണി ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ക്ക് 25,000 രൂപ,15,000 രൂപ, 10000 രൂപ യഥാക്രമം നല്‍കും. ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമുകളെ പങ്കെടുപ്പിച്ച്് സംസ്ഥാനതല മത്സരം സംഘടിപ്പിക്കും. പങ്കെടുക്കാന്‍ താല്പര്യമുള്ള ടീമുകള്‍ സെപ്റ്റംബര്‍ 17 ന് അകം ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍, സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ്, ജില്ലാ യുവജന കേന്ദ്രം, പുത്തന്‍പാലത്ത് ബില്‍ഡിംഗ്, കളക്‌ട്രേറ്റിനു സമീപം, പത്തനംതിട്ട, 689645 എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 9847545970, 9847987414.

യോഗം
ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ദേശീയ ബാലചിത്രരചന മത്സരം സംഘടിപ്പിക്കുന്നതു സംബന്ധിച്ച് ആലോചിക്കുന്നതിന് എഡിഎം ബി. രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ഇന്ന്(സെപ്റ്റംബര്‍ 6) രാവിലെ 11ന് കളക്ടറേറ്റില്‍ യോഗം ചേരും.

സാമ്പത്തിക സഹായം അനുവദിച്ചു
പത്തനംതിട്ട ജില്ലയിലെ വില്‍പ്പനയില്‍ പോകാത്തതിനാല്‍ അടഞ്ഞു കിടക്കുന്ന, അടൂര്‍ റേഞ്ചിലെ ഗ്രൂപ്പ് അഞ്ച്, പത്തനംതിട്ട റേഞ്ചിലെ ഗ്രൂപ്പ് ഒന്ന്, മൂന്ന്, കോന്നി റേഞ്ചിലെ ഗ്രൂപ്പ് ഒന്ന് എന്നീ ഗ്രൂപ്പുകളിലെ കളളുഷാപ്പുകളിലെ ചെത്ത്-വില്‍പ്പന തൊഴിലാളികള്‍ക്ക് യഥാക്രമം 2,500, 2,000 രൂപ വീതം ഓണക്കാലത്ത് സാമ്പത്തിക സഹായം അനുവദിച്ചു. അര്‍ഹതപ്പെട്ട തൊഴിലാളികള്‍ വെല്‍ഫയര്‍ ഫണ്ട് ഇന്‍സ്‌പെക്ടറുടെ തിരിച്ചറിയല്‍ കാര്‍ഡ് സഹിതം ബന്ധപ്പെട്ട എക്‌സൈസ് സര്‍ക്കിള്‍ ഓഫീസില്‍ നേരിട്ട് ഹാജരായി തുക കൈപ്പറ്റണമെന്ന് പത്തനംതിട്ട ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വി.എ. പ്രദീപ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘വിജയതാരകം’ അനുമോദന സമ്മേളനത്തിൽ കേരള സർവകലാശാല വി.സി. മോഹനൻ കുന്നുമ്മലിന്റെ പാറ്റ പരാമർശം

0
തിരുവനന്തപുരം: മത്സരപരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 'വിജയതാരകം'...

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

0
മലപ്പുറം: എടക്കര പോലീസ് സ്റ്റേഷനിലെ മുന്‍ എസ്‌ഐയെ ഭീഷണിപ്പെടുത്തിയ കേസിലെ...

വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി

0
ആലപ്പുഴ : വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി. പുളിങ്കുന്ന്...

ഡല്‍ഹി എസ്‌ഐആര്‍ കരട് പട്ടികയില്‍ നിന്ന് 33 ശതമാനം വോട്ടർമാർ പുറത്താകും

0
ഡല്‍ഹി: രാജ്യതലസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ഒരോ...