തിരുവനന്തപുരം വിമാനത്താവളo : സ്ഥലം വിട്ടുനല്‍കാനാവില്ലെന്ന് ഉടമകള്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി:  തിരുവനന്തപുരം വിമാനത്താവള നടത്തിപ്പിനായി സ്വകാര്യ കമ്പനിക്ക് സ്ഥലം വിട്ടുനല്‍കാനാവില്ലെന്ന് എതിര്‍പ്പുമായി സ്ഥലം ഉടമകള്‍. വിമാനത്താവളങ്ങളുടെ എന്നാല്‍ നടത്തിപ്പ് ചുമതലയ്ക്ക് ഉപകരാര്‍ നല്‍കാനുള്ള ആലോചനകളുമായി അദാനി ഗ്രൂപ്പ്. അദാനി ഗ്രൂപ്പ് വിദേശ കമ്പനികളുമായി ചര്‍ച്ച ആരംഭിച്ചു.

നേരത്തെ അദാനി ഗ്രൂപ്പിന് കൈമാറിയ അഹമ്മദാബാദ്, മംഗളൂരു, ലഖ്‌നൗ വിമാനത്താവളങ്ങളിലാവും ആദ്യ കരാര്‍. ഈ മൂന്ന് വിമാന കമ്പനികളുടേയും നടത്തിപ്പ് നവംബറിന് മുമ്പ് ഏറ്റെടുക്കണമെന്ന് അദാനി ഗ്രൂപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉപകരാറിന് ജര്‍മ്മനിയിലെ മ്യൂണിക് വിമാനത്താവള കമ്പനി സഹകരിച്ചേക്കുമെന്നാണ് വിവരം. മറ്റു ചില വിദേശകമ്പനികളുമായും അദാനി ചര്‍ച്ച തുടരുന്നുണ്ട്.

അതേസമയം തിരുവനന്തപുരത്തെ വിഷയത്തില്‍ വിമാനത്താവളം കൈമാറുന്നതിനുള്ള തീരുമാനം എടുത്തിട്ടേയുള്ളു. ഇപ്പോഴും വിമാനത്താവളം വികസനത്തിനായുളള സ്ഥലം ഏറ്റെടുപ്പ് അനിശ്ചിതത്വത്തിലാണ്. അദാനി വിമാനത്താവളം ഏറ്റെടുത്താല്‍ ഭൂമി ഏറ്റെടുക്കലിന് സര്‍ക്കാര്‍ മുന്‍കയ്യെടുക്കില്ല. സ്വകാര്യവല്‍ക്കരണം നടപ്പായാല്‍ സ്ഥലം ഏറ്റെടുത്ത് നല്‍കേണ്ട എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. നിയമനടപടികള്‍ നീണ്ടുപോകുന്നതും തുടര്‍വികസനം അവതാളത്തിലാക്കും.

സ്ഥലം ഉടമകളുമായി ധാരണയിലെത്തി നടപടികള്‍ വീണ്ടും തുടങ്ങുന്നതിനിടെയാണ് സ്വകാര്യവല്‍ക്കരണ നീക്കം. സ്വകാര്യ കമ്പനിയ്ക്ക് സ്ഥലം വിട്ടുനല്‍കാനാവില്ലെന്ന് സ്ഥലം ഉടമകളുടെ നേതൃത്വത്തിലുളള ആക്ഷന്‍ കൗണ്‍സിലും വ്യക്തമാക്കുന്നു. ഇക്കാര്യത്തില്‍ ഹൈക്കോടതിയുടെ ഒരു തീരുമാനം വരേണ്ടതുണ്ട്. അതിന് ശേഷമാകും തിരുവനന്തപുരത്തിന്റെ കാര്യത്തില്‍ തീരുമാനമുണ്ടാകുകയുള്ളൂ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന 35 വയസുകാരൻ മരിച്ചു

0
കോഴിക്കോട്: ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൊടുവള്ളിക്ക് സമീപം...

മനൻ കുമാർ മിശ്രയുടെ ബാർ കൗൺസിൽ ചെയർമാൻ പദവിയെ ചോദ്യം ചെയ്ത് സുപ്രീം കോടതി;...

0
ഡൽഹി: ബാർ കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാനായി മനൻ കുമാർ മിശ്ര...

സിപിഎം തിരഞ്ഞെടുപ്പിൽ തോൽക്കാനിടയായ കാരണങ്ങൾ എണ്ണിപ്പറഞ്ഞ് തോമസ് ഐസക്

0
ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പാർട്ടിക്കുള്ളിലെ വീഴ്ചകളും കാരണമായെന്ന് തുറന്നുപറഞ്ഞ്...

ഇനി മാനസിക ആരോഗ്യകേന്ദ്രങ്ങള്‍ ഇല്ല ; പകരം ഹാപ്പിനസ് ആന്‍ഡ് വെല്‍നെസ് സെന്ററുകള്‍

0
തിരുവനന്തപുരം: മാനസികാരോഗ്യ കേന്ദ്രങ്ങള്‍ ഹാപ്പിനസ് ആന്‍ഡ് വെല്‍നെസ് സെന്ററുകളെന്ന പേരിലാകും...