വിമാനത്തില്‍ കയറാന്‍ അനുമതി നിഷേധിച്ചതിനെത്തുടര്‍ന്നു യാത്രക്കാരി വിമാനത്താവളത്തില്‍ തളര്‍ന്നു വീണു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : വിമാനത്തില്‍ കയറാന്‍ അനുമതി നിഷേധിച്ചതിനെത്തുടര്‍ന്നു യാത്രക്കാരി വിമാനത്താവളത്തില്‍ തളര്‍ന്നു വീണു. യാത്രക്കാരിക്ക് എയര്‍ ഇന്ത്യ അടിയന്തര മെഡിക്കല്‍ സഹായം എത്തിച്ചില്ലെന്നാരോപിച്ചു യാത്രക്കാരിയുടെ ബന്ധുക്കളും രംഗത്തെത്തി. ഡല്‍ഹി വിമാനത്താവളത്തില്‍ ഒരു സഹയാത്രികന്‍ മൊബൈല്‍ ചിത്രീകരിച്ച വീഡിയോയും പുറത്തുവന്നു. ഇതില്‍ മധ്യവയസ്കയായ യാത്രക്കാരി വിമാനത്താവളത്തിന്റെ ബോര്‍ഡിംഗ് ഗേറ്റിനു സമീപം തറയില്‍ കിടക്കുന്നതും ശ്വാസമെടുക്കാന്‍ വിഷമിക്കുന്നതും കാണാം.

അതേസമയം, യാത്രക്കാരിക്കു അടിയന്തരസഹായം നല്‍കിയില്ലെന്ന ആരോപണം എ‍യര്‍ ഇന്ത്യ നിഷേധിച്ചു. ഡോക്ടറെയും ഒരു സിഐഎസ്‌എഫ് ഉദ്യോഗസ്ഥനെയും ഉടന്‍ വിളിച്ചതായും അവര്‍ പറഞ്ഞു. സ്ത്രീയുടെ അനന്തരവന്‍ ഇന്‍സ്റ്റഗ്രാമില്‍ ഇട്ട പോസ്റ്റില്‍ അവര്‍ക്കു പ്രമേഹവും ഹൃദ്രോഗവുമുള്ളതായും വേഗത്തില്‍ നടക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ അഞ്ചു മിനിറ്റ് വൈകുമെന്ന് അധികൃതരെ അറിയിച്ചിരുന്നതായും പറയുന്നു. എന്നാല്‍, യാത്രക്കാരി എത്തുംമുന്പേ ഗേറ്റ് അടച്ചെന്നും എന്നിട്ടും അരമണിക്കൂറിനുശേഷവും വിമാനം പറന്നിട്ടില്ലായിരുന്നെന്നും അദ്ദേഹം ആരോപിച്ചു.

യാത്രക്കാരുടെ സുരക്ഷയ്ക്കും സൗകര്യത്തിനും എല്ലായ്പ്പോഴും മുന്‍തൂക്കം നല്‍കുന്നുണ്ടെന്നു എയര്‍ ഇന്ത്യ അധികൃതര്‍ പറഞ്ഞു. എന്നിരുന്നാലും, ഉത്തരവാദിത്തമുള്ള ഒരു എയര്‍ലൈന്‍ എന്ന നിലയില്‍, റെഗുലേറ്ററി അധികാരികള്‍ നിശ്ചയിച്ചിട്ടുള്ള നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്. മറ്റെല്ലാ യാത്രക്കാരും കൃത്യസമയത്തു കയറിയപ്പോള്‍ ഫ്ലൈറ്റ് വൈകിക്കാന്‍ കഴിയില്ലായിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...