പുതുതായി രൂപംകൊണ്ട സി.പി.എം – ബി.ജെ.പി രഹസ്യബന്ധത്തിന്റെ മധ്യസ്‌ഥനാണ്‌ പ്രഫ.കെ.വി തോമസെന്നു ചെറിയാന്‍ ഫിലിപ്‌

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പുതുതായി രൂപംകൊണ്ട സി.പി.എം – ബി.ജെ.പി രഹസ്യബന്ധത്തിന്റെ മധ്യസ്‌ഥനാണ്‌ പ്രഫ.കെ.വി തോമസെന്നു ചെറിയാന്‍ ഫിലിപ്‌. കെ.വി തോമസിന്റെ നിലപാട്‌ വാര്‍ധക്യത്തിന്റെ വിഭ്രാന്തിയാണെന്നും അദ്ദേഹം പരിഹസിച്ചു. നരേന്ദ്ര മോദി മികച്ച പ്രധാനമന്ത്രിയും പിണറായി വിജയന്‍ മികച്ച മുഖ്യമന്ത്രിയുമെന്നു പരസ്യമായി പറഞ്ഞിട്ടുള്ള ഏക രാഷ്‌ട്രീയ നേതാവാണ്‌ തോമസ്‌. ന്യൂഡല്‍ഹിയില്‍ അമിത്‌ഷാ യുടെയും സീതാറാം യെച്ചൂരിയുടെയും വീട്ടിലെ നിത്യസന്ദര്‍ശകനാണ്‌. ബി.ജെ.പി, സി.പി.എം നേതാക്കളില്‍ പലരും കൊച്ചിയിലെത്തുമ്പോള്‍ തോമസിന്റെ വീട്ടിലെ ആതിഥ്യം സ്വീകരിക്കുന്നു.

ന്യൂനപക്ഷ വോട്ട്‌ കിട്ടാന്‍ പരസ്യമായി ബി.ജെ.പി വിരുദ്ധത അഭിനയിക്കുന്ന സി.പി.എം, രഹസ്യമായി ബി.ജെ.പി ബന്ധം സ്‌ഥാപിച്ചിരിക്കുന്നതു തോമസ്‌ മുഖേനയാണ്‌. കെ – റെയില്‍ ചെയര്‍മാന്‍സ്‌ഥാനം മന്ത്രിപദവിയോടെ നല്‍കാമെന്നാണ്‌ തോമസിനു നല്‍കിയിരിക്കുന്ന വാഗ്‌ദാനം. എന്നാല്‍, തോമസിനെക്കൊണ്ട്‌ ഉദ്ദേശിച്ച പ്രയോജനം ലഭിക്കുന്നില്ലെങ്കില്‍ താമസിയാതെ കൊച്ചിക്കായലില്‍ വലിച്ചെറിയുമെന്നും ചെറിയാന്‍ ഫിലിപ്‌ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...