സ്കൂൾ തുറന്ന ദിവസം തന്നെ ഐത്തല ചെറുകുളഞ്ഞി ബഥനി ആശ്രമം സ്കൂൾ ബസ്സ്‌ മറിഞ്ഞു

For full experience, Download our mobile application:
Get it on Google Play

റാന്നി: സ്കൂൾ തുറന്ന ദിവസം തന്നെ ഐത്തല ചെറുകുളഞ്ഞി ബഥനി ആശ്രമം സ്കൂൾ ബസ്സ്‌ മറിഞ്ഞു. ഇന്ന് രാവിലെ 8.30ന് ആയിരുന്നു നാടിനെ നടുക്കിയ സംഭവം. പ്രവേശനോത്സവ ദിനമായതിനാല്‍ വാഹനത്തില്‍ കുട്ടികള്‍ കുറവായത് അപകടത്തിന്റെ വ്യാപ്തി കുറച്ചു. സംഭവത്തില്‍ ഒരു വിദ്യാര്‍ത്ഥിക്കും ആയയ്ക്കും പരിക്കേറ്റു. താടിയെല്ലിന് പരിക്കേറ്റ ആദിത്യന്‍ ബിജു(13) കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സ നല്‍കി വിട്ടയച്ചു. ആയ രമ്യാ വിനോദ് (35) താലൂക്ക് ആശുപത്രിയില്‍ പ്രഥമശുശ്രൂഷ നല്‍കി വിട്ടയച്ചു.

പമ്പാനദിയുടെ തീരത്തുകൂടി തീരദേശ ഹൈവേയ്ക്കു വേണ്ടി പദ്ധതി തയ്യാറാക്കിയ റോഡാണിത്. അറുവച്ചാംകുഴി മുതല്‍ പകുതി ദൂരം റോഡ് നിര്‍മ്മാണം പൂര്‍ത്തിയായതാണ്. വര്‍ഷങ്ങളായി അലൈയ്ന്‍മെന്റ് തയ്യാറാക്കി ഇട്ടിരിക്കുന്ന റോഡാണിത്. കുഴിയില്‍ ചാടി നിയന്ത്രണം നഷ്ടപ്പെട്ട വാന്‍, മരത്തില്‍ തങ്ങി നിന്നതുമൂലമാണ് വലിയ അപകടത്തില്‍ നിന്നും രക്ഷപെട്ടത്. റോഡിന്റെ സൈഡ് കെട്ടി ക്രാഷ് ബാരിയര്‍ സ്ഥാപിച്ച് അപകടം ഒഴിവാക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് നാളുകളുടെ പഴക്കമുണ്ട്. പഞ്ചായത്ത് ടാറിംങ് നടത്താന്‍ ഇവിടെ തുക അനുവദിച്ചിട്ടുണ്ടെന്നും പഞ്ചായത്ത് എന്‍ജിനീയര്‍ ഇല്ലാത്തതിനാലാണ് നിര്‍മ്മാണം നീളുന്നതെന്നും നാട്ടുകാര്‍ പറയുന്നുണ്ട്. അറുവച്ചാംകുഴി – ഐത്തല തീരദേശപാതയുടെ ഭാഗമായി ഇവിടുത്തെ നിര്‍മ്മാണവും അടിയന്തിരമായി പൂര്‍ത്തീകരിച്ചാല്‍ റോഡിന്റെ  ശോച്യാവസ്ഥ പരിഹരിക്കാനാവും.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമാടം ഗ്രാമപഞ്ചായത്തിലെ ഗ്രാമസഭകള്‍ സെപ്റ്റംബര്‍ 11 മുതല്‍ 15 വരെ

0
പത്തനംതിട്ട : പ്രമാടം ഗ്രാമപഞ്ചായത്തിലെ 2026-27 വാര്‍ഷിക പദ്ധതി ഗുണഭോക്തൃ തിരഞ്ഞെടുപ്പിനായുള്ള...

ലഡാക്കിൽ വീണ്ടും സമര ആഹ്വാനവുമായി സാമൂഹ്യ പ്രവർത്തകൻ സോനം വാങ്ചുക്ക്

0
ഡൽഹി: ലഡാക്കിൽ വീണ്ടും സമര ആഹ്വാനവുമായി സാമൂഹ്യ പ്രവർത്തകൻ സോനം വാങ്ചുക്ക്....

അപ്പര്‍ കുട്ടനാട്ടിലെ പാരിസ്ഥിതിക പ്രതിസന്ധിക്ക് പ്രത്യേക പാക്കേജ് വേണമെന്ന് പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത്

0
തിരുവല്ല : കോലയാറിന്റെയും അപ്പര്‍ കുട്ടനാടന്‍ മേഖലയിലെ തോടുകളുടെയും കൈത്തോടുകളുടെയും പുനര്‍ജീവനത്തിന്...

സംസ്ഥാനത്ത് ഇന്നും വൈദ്യുതി മുടങ്ങും

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി മുടങ്ങും. എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും...