പ്രവേശനോത്സവ ദിനത്തിൽ കുട്ടികളെ സ്വീകരിക്കാൻ കാർട്ടൂൺ കഥാപാത്രങ്ങൾ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പ്രവേശനോത്സവ ദിനത്തിൽ കുട്ടികളെ സ്വീകരിക്കാൻ കാർട്ടൂൺ കഥാപാത്രങ്ങൾ എത്തി. ഡാകിനി അമ്മൂമ്മയെയും കുട്ടൂസനെയും കണ്ടു ഭയന്നും ലുട്ടാപ്പിയെ കളിയാക്കിയും മായാവിക്ക് കൈയ്യടിച്ചും രാജുവിനും രാധയ്ക്കുമൊപ്പം പാട്ടുപാടിയും കൈപ്പട്ടൂർ സെൻറ് ജോർജ് മൗണ്ട് ഹൈസ്കൂളിലെ കുട്ടികൾ പ്രവേശനോത്സവം ആഘോഷമാക്കി.

കുട്ടികളുടെ പ്രിയപ്പെട്ട കാർട്ടൂൺ കഥാപാത്രങ്ങൾ ഉൾപ്പെട്ട നാടകം പ്രശസ്ത സംവിധായകൻ കൊടുമൺ ഗോപാലകൃഷ്ണനാണ് സംവിധാനം ചെയ്തത്. കാട്ടിലകപ്പെട്ട രാജുവിനെയും രാധയെയും ഡാകിനിയും കുട്ടൂസനും ലുട്ടാപ്പിയും ചേർന്ന് പറ്റിക്കുന്നതും മായാവി രക്ഷിക്കുന്നതുമായ മായാവിക്കഥ കുട്ടികൾക്കൊപ്പം അധ്യാപകർക്കും രക്ഷിതാക്കൾക്കും രസകരമായ അനുഭവമായി.

സദസിനിടയിലൂടെ ഓടിയും ചാടിയും മിഠായി എറിഞ്ഞും കുട്ടിച്ചാത്തന്മാർ കുട്ടികളെ ഇളക്കി മറിച്ചു. പ്രവേശനോത്സവ യോഗത്തിൽ മാനേജർ ജോൺസൺ കീപ്പള്ളിൽ അധ്യക്ഷത വഹിച്ചു. വള്ളിക്കോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സുഭാഷ് നടുവിലേത്ത് ഉദ്ഘാടനം ചെയ്തു. സ്കൂളിൽ ആരംഭിക്കുന്ന കലാപരിശീലന കേന്ദ്രമായ ചിത്രാംബരി കലാക്ഷേത്ര ആർട്ടിസ്റ്റ് പ്രമോദ് കൂരമ്പാല ഉദ്ഘാടനം ചെയ്തു.

വിവിധ അവാർഡ് ജേതാക്കളായ കൊടുമൺ ഗോപാലകൃഷ്ണൻ, പ്രമോദ് കൂരമ്പാല, ശ്രീജിത്ത് ഭാനുദേവ് എന്നിവരെ ആദരിച്ചു. വിനീത ജോൺസൺ, പ്രീത് ജി.ജോർജ്ജ്, ഫാ.ജോബിൻ, ആതിര ബൈജു, റോയി ജോൺ, ഫ്രെഡി ഉമ്മൻ, മാസ്റ്റർ നിബിൻ എന്നിവർ പ്രസംഗിച്ചു. മുഖ്യമന്ത്രിയുടെ സന്ദേശം കേൾപ്പിച്ചു കൊണ്ടാണ് യോഗം ആരംഭിച്ചത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണിപ്പൂരിൽ സെൻസസിനെതിരായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

0
ഇംഫാൽ: മണിപ്പൂരിൽ സെൻസസിനെതിരായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

മന്ദമരുതി – വെച്ചൂച്ചിറ റോഡിൽ മാലിന്യം തള്ളുന്നു

0
റാന്നി : മന്ദമരുതിയിലെ ജനവാസ മേഖലയോട് ചേർന്ന് സാമൂഹ്യ വിരുദ്ധർ വ്യാപകമായി...

ആകാശത്തിൽ വട്ടമിട്ട് പറന്നത് പത്ത് സെക്കന്റോളം, നിലയ്ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ നിലത്തിറക്കാതെ മടങ്ങി

0
നിലയ്ക്കൽ: ശബരിമല നിലയ്ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ പത്ത് സെക്കന്റോളം...

തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്നും കാണിച്ച് റാപ്പർ വേടൻ പരാതി നൽകി

0
കൊച്ചി: തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്നും കാണിച്ച് റാപ്പർ...