നല്ല വസ്ത്രങ്ങളും സണ്‍ഗ്ലാസും ധരിച്ചു ; ദളിത് യുവാവിനും അമ്മയ്ക്കും മര്‍ദനം

For full experience, Download our mobile application:
Get it on Google Play

ഗാന്ധിനഗര്‍: നല്ല വസ്ത്രങ്ങളും സണ്‍ഗ്ലാസും ധരിച്ചതിന് ദളിത് യുവാവിന് മര്‍ദനം. ഗുജറാത്തിലെ ബനാസ്‌കാണ്ഠ ജില്ലയിലാണ് സംഭവം. ഉയര്‍ന്ന ജാതിയില്‍പ്പെട്ട ആളുകളാണ് യുവാവിനെയും അമ്മയെയും മര്‍ദിച്ചത്. ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണെന്നും പോലീസ് പറഞ്ഞു. ചൊവ്വാഴ്ച രാത്രി പാലന്‍പൂര്‍ താലൂക്കിലെ മോട്ട ഗ്രാമത്തിലാണ് യുവാവ് ക്രൂരമര്‍ദനത്തിന് ഇരയായത്.

നല്ല വസ്ത്രം ധരിച്ചതിനും കണ്ണട ധരിച്ചതിനുമാണ് തന്നെയും അമ്മയെയും ആക്രമിച്ചതെന്ന് യുവാവ് പറഞ്ഞു. ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെ കേസ് എടുത്തതായി പോലീസ് അറിയിച്ചു. ചൊവ്വാഴ്ച രാവിലെ വീടിന് പുറത്തുനില്‍ക്കുമ്പോള്‍ പ്രതികളിലൊരാള്‍ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. അന്നേദിവസം രാത്രി ഗ്രാമത്തിലെ ക്ഷേത്രത്തിന് പുറത്ത് നില്‍ക്കുമ്പോള്‍ മേല്‍ജാതിക്കാരായ ആറ് പേര്‍ തന്നെ വടികളുമായി ആക്രമിക്കുകയായിരുന്നു. എന്തിനാണ് സണ്‍ഗ്ലാസ് ധരിച്ചതെന്ന് ചോദിച്ചായിരുന്നു ക്രൂരമര്‍ദനമെന്നും പോലീസ് പറഞ്ഞു. തന്നെ രക്ഷിക്കാന്‍ ഓടിയെത്തിയ അമ്മയെയും അവര്‍ മര്‍ദിക്കുകയും വസ്ത്രങ്ങള്‍ വലിച്ചുകീറിയതായും യുവാവിന്റെ പരാതിയില്‍ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുട്ടനാട് താലൂക്ക് ഓഫീസിലേക്ക് ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം

0
ആലപ്പുഴ: കുട്ടനാട് താലൂക്ക് ഓഫീസിലേക്ക് ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം....

എഡിജിപിയുടെ ചോദ്യങ്ങൾ‌ക്ക് മറുപടി നൽകാതിരുന്ന കൊല്ലം കരുനാ​ഗപ്പള്ളി പോലീസ് സ്റ്റേഷനിലെ പോലീസുകാർക്ക് മെമ്മോ

0
കൊല്ലം: മൈ പോലീസ് സ്റ്റേഷനെക്കുറിച്ചുള്ള എഡിജിപിയുടെ ചോദ്യങ്ങൾ‌ക്ക് മറുപടി നൽകാതിരുന്ന കൊല്ലം...

കോന്നി ആനത്താവളത്തില്‍ ആനസവാരി നിലച്ചിട്ട് ഏഴുവര്‍ഷം : നിര്‍ത്തലാക്കിയത് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ...

0
കോന്നി : കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിലെ സഞ്ചാരികളുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായിരുന്ന...

ഒന്നര വയസുകാരിയുടെ കൊലപാതകത്തിൽ അമ്മ ക്രിസ്റ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി

0
തിരുവനന്തപുരം: തിരുവനന്തപുരം മലയിന്‍കീഴ് വിളവൂർക്കലിലെ ഒന്നര വയസുകാരിയുടെ കൊലപാതകത്തിൽ അമ്മ ക്രിസ്റ്റിയുടെ...