റാന്നി: കയറ്റിയിറക്കു മേഖലയില്‍ തൊഴില്‍ കൂലി വര്‍ദ്ധിപ്പിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്ന് ഹെഡ്ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്സ് യൂണിയന്‍ എ.ഐ.ടി.യു.സി വടശേരിക്കര പഞ്ചായത്ത് കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. സമീപ ജില്ലകളില്‍ കൂലി വര്‍ദ്ധിച്ചപ്പോഴും ജില്ലയില്‍ നാളുകളായി പഴയ കൂലിയാണ് തുടരുന്നത്. ജീവിത ചിലവ് വര്‍ദ്ധിച്ച സാഹചര്യത്തില്‍ കൂലി അടിയന്തരമായി വര്‍ദ്ധിപ്പിക്കണമെന്നാണാവശ്യം. ജില്ലാ സെക്രട്ടറി ബെന്‍സി തോമസ് ഉദ്ഘാടനം ചെയ്തു. പി.സി സജി അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി എം.വി പ്രസന്നകുമാര്‍, ജില്ലാ കമ്മറ്റിയംഗം സന്തോഷ് കെ.ചാണ്ടി, ജി മുരുകന്‍, പ്രസന്നന്‍, റെജി കൊടുമുടി, രാജു ബംഗ്ലാംകടവ്, മോഹനന്‍, വര്‍ഗീസ് ശാമുവേല്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി പി.സി സജി (പ്രസിഡന്‍റ്), രവീന്ദ്രന്‍ ഇടത്തറ (വൈസ് പ്രസിഡന്‍റ്), സന്തോഷ് കെ.ചാണ്ടി (സെക്രട്ടറി), ചാക്കോ ജോര്‍ജ് (ജോയിന്‍റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























