പിണറായി സര്‍ക്കാരിനെ താഴെയിറക്കാന്‍ ജനം തയ്യാറായി കഴിഞ്ഞുവെന്ന് എകെ ആന്റണി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പിണറായി സര്‍ക്കാരിനെ താഴെയിറക്കാന്‍ ജനം തയ്യാറായി കഴിഞ്ഞുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. തുടര്‍ഭരണം ഉണ്ടായാല്‍ കേരളം ബംഗാളാകുമെന്ന് ജനങ്ങള്‍ക്ക് ബോധ്യമുണ്ടെന്ന് ആൻ്റണി പറഞ്ഞു. കൂടാതെ ഇത്തവണ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് തിളക്കമാര്‍ന്ന വിജയമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുമായി സമ്പര്‍ക്കമില്ലാതെ പിആര്‍ വര്‍ക്കിലൂടെ മാത്രം മുഖം മിനുക്കുന്ന മുഖ്യമന്ത്രിയായി പിണറായി വിജയന്‍ മാറി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളെ പോലും അദ്ദേഹത്തിന് നേരിടാന്‍ കഴിയുന്നില്ല. സെക്രട്ടേറിയേറ്റിനെ രാവണന്‍ കോട്ടയാക്കി അദ്ദേഹം മാറ്റിയെന്നും ആൻ്റണി വിമര്‍ശിച്ചു. കേരളത്തില്‍ ബിജെപിയുമായി സിപിഐഎമ്മിന് അന്തര്‍ധാരയുണ്ടെന്ന് വ്യക്തമാണെന്നും എ കെ ആന്റണി ആരോപിച്ചു.

കര്‍ണാടകയും തമിഴ്‌നാടും തെലങ്കാനയും വികസനത്തില്‍ കേരളത്തേക്കാള്‍ മുന്നോട്ട് കുതിക്കുമ്പോള്‍ പത്തുവര്‍ഷം കൊണ്ട് കേരളം പിന്നോട്ട് പോയിരിക്കുന്നു. ആറ് ലക്ഷം കോടിയുടെ കടമുള്ള കേരളത്തില്‍ നിന്നും അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ പഠനത്തിനും ജോലി തേടിയും പാലായനം ചെയ്യുകയാണ്. നാല്‍പത് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് വ്യവസായ മന്ത്രി പറഞ്ഞിരുന്നെങ്കിലും യുവജനങ്ങളുടെ ഒഴുക്ക് തടയാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ലെന്നും ആന്റണി ആരോപിച്ചു. ഇടതുഭരണം കേരളത്തെ നാശത്തിലേക്ക് നയിക്കും ഇങ്ങനെ പോയാല്‍ കേരളം മലയാളികളുടെ നാടല്ലാതെയായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...