യുവനടിയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത് വാഹനം തടഞ്ഞ് നിർത്തി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : യുവനടിയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത് വാഹനം തടഞ്ഞ് നിർത്തി. രഞ്ജിത്ത് മുങ്ങുമെന്ന സൂചന ലഭിച്ചതോടെ കോട്ടയത്തു നിന്നും ഇടുക്കിയിലേക്ക് പോകും വഴി വാഹനം തടഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. കൃത്യമായ ഓപ്പറേഷന്‍റെ ഭാഗമായാണ് അറസ്റ്റ്. ഇന്ന് തന്നെ രഞ്ജിത്തിനെ കൊച്ചി സംഘത്തിന് കൈമാറും. നടിയുടെ പരാതി ലഭിച്ചതോടെ അതീവ രഹസ്യമായി പോലീസ് സംഘം മൊഴിയെടുത്തിരുന്നു. ഇടുക്കി എസ്പിയുടെ നിർദേശ പ്രകാരമാണ് അറസ്റ്റ്. എറണാകുളം സിറ്റി ഡിസിപി അശ്വതി ജിജിക്കാണ് അന്വേഷണ ചുമതല. പുതിയ സിനിമയുടെ ലൊക്കേഷനിൽ വച്ച് ലൈംഗികാതിക്രമം നടത്തി എന്നാണ് നടിയുടെ പരാതി. ഫോർട്ട് കൊച്ചിയിലെ സിനിമാ ലൊക്കേഷനിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി.

സിനിമാ സെറ്റിൽ തന്നെ പരാതി ഉന്നയിച്ചെങ്കിലും ഒതുക്കിത്തീർക്കാൻ ശ്രമിച്ചെന്ന് നടിയുടെ പരാതിയിൽ പറയുന്നു. തുടർന്നാണ് പൊലീസിനെ സമീപിച്ചത്. തുടർന്ന് കൊച്ചിയിൽ വച്ച് നടിയുടെ മൊഴിയെടുക്കുകയായിരുന്നു. പിന്നാലെ തന്നെ രഞ്ജിത്ത് ഒളിവിൽ പോകാനുള്ള സാധ്യത കണക്കിലെടുത്താണ് പോലീസ് ഇന്നു തന്നെ അറസ്റ്റ് ചെയ്തത്. തൊടുപുഴ പോലീസ് സ്റ്റേഷൻ പരിധിയിൽ വച്ചാണ് അറസ്റ്റ് ചെയ്തത്. നാളെ കോടതിയിൽ ഹാജരാക്കും. നേരത്തെ രണ്ട് പരാതികൾ രഞ്ജിത്തിനെതിരെ ഉയർന്നിരുന്നു. ഒരു ബംഗാളി നടിയുടെ പരാതിയും പ്രകൃതിവിരുദ്ധ പീഡന പരാതിയുമാണ് ഉയർന്നത്. പിന്നാലെയാണ് ഈ കേസ്.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...