ഫണ്ട് തട്ടിപ്പ് ആരോപണം ; വി കുഞ്ഞികൃഷ്ണനെതിരെ പരാതി നൽകി കെപി മധു

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : പയ്യന്നൂരിലെ ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ വി കുഞ്ഞികൃഷ്ണനെതിരെ പരാതി നൽകി സിപിഐഎം മുൻ ഏരിയ സെക്രട്ടറി കെ പി മധു. വി കുഞ്ഞികൃഷ്ണൻ സോഷ്യൽ മീഡിയ വഴി അപകീർത്തി പ്രചാരണം നടത്തി എന്നാണ് പരാതിയിൽ പറയുന്നത്. ബോധപൂർവ്വം സംഘർഷം ഉണ്ടാക്കാനുള്ള ശ്രമം നടക്കുന്നതായും കെ പി മധു ആരോപിച്ചു. പയ്യന്നൂർ പോലീസിലും തെരഞ്ഞെടുപ്പ് കമ്മീഷനുമാണ് പരാതി നൽകിയത്. ധനരാജ് രക്തസാക്ഷി ഫണ്ടില്‍ നിന്ന് അഞ്ച് ലക്ഷം രൂപ ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റിയെന്ന വി കുഞ്ഞികൃഷ്ണന്റെ ആരോപണം ഇന്നലെ സിപിഐഎം തള്ളിയിരുന്നു. സെക്രട്ടറി സിപിഐഎം പയ്യന്നൂര്‍ ഏരിയ കമ്മിറ്റി എന്ന പേരിലുള്ള അക്കൗണ്ടിലേക്കാണ് പണം മാറ്റിയതെന്നും ഒരു വ്യക്തിയുടെയും വ്യക്തിഗത അക്കൗണ്ടിലേക്ക് പണം മാറ്റിയിട്ടില്ലെന്നുമാണ് സിപിഐഎം വിശദീകരണം.

പാര്‍ട്ടി കൃത്യമായി പരിശോധനക്ക് വിധേയപ്പെടുത്തുന്ന അക്കൗണ്ടാണിത്. പയ്യന്നൂര്‍ ഏരിയ സെക്രട്ടറിയുടെ ചുമതല നിര്‍വഹിച്ച സമയത്ത് ആരോപണം ഉന്നയിച്ച കുഞ്ഞികൃഷ്ണനും ഇതേ അക്കൗണ്ട് ആണ് ഉപയോഗിച്ചത്. നോട്ട് നിരോധനത്തിന്റെ ഭാഗമായി പല അക്കൗണ്ടുകളിലൂടെ ആ സമയത്ത് പണം പിന്‍വലിക്കേണ്ടി വന്നിട്ടുണ്ട്. ഇങ്ങനെ പിന്‍വലിക്കപ്പെട്ട സംഖ്യ ആരും വ്യക്തിഗതമായി ഉപയോഗിച്ചിട്ടില്ലെന്നും സിപിഐഎം വ്യക്തമാക്കിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...