പീഡനശ്രമം ഫോർട്ട്‌ കൊച്ചിയിലെ ലൊക്കേഷനിൽവെച്ച് ; രഞ്ജിത്തിനെതിരെയുള്ള കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

For full experience, Download our mobile application:
Get it on Google Play

എറണാകുളം : സംവിധായകൻ രഞ്ജിത്തിനെതിരെയുള്ള ലൈം​ഗിക പീഡന പരാതിയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ജനുവരി 9ന് ഫോർട്ട്‌ കൊച്ചിയിൽ സിനിമ ചിത്രീകരണത്തിനിടെയാണ് കുറ്റകൃത്യം നടന്നതെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. രഞ്ജിത്തിനെ കാണാൻ കാരവാനിൽ കയറിയപ്പോൾ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് യുവനടി നൽകിയ പരാതിയിൽ പറയുന്നത്. ഇടുക്കി എസ്പിയുടെ നിർദേശ പ്രകാരം എറണാകുളം സെൻട്രൽ പോലീസാണ് രഞ്ജിത്തിനെതിരെ കേസെടുത്തത്. രഞ്ജിത്ത് ഇപ്പോൾ സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിനയിക്കുന്ന നടിയാണ് പുതിയ പരാതിക്കാരി. നിലവിൽ ചിത്രീകരണം നടക്കുന്ന സിനിമ ലൊക്കേഷനിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി.

കാരവാനിൽ കയറിയപ്പോഴാണ് നടിയെ ലൈംഗികമായി ഉപദ്രവിച്ചതെന്നും മാനസിക ആഘാതം കാരണം കൗൺസിലിംഗിന് വിധേയയാകേണ്ടി വന്നെന്നും യുവതി പറയുന്നു. ഒടുവിൽ പരാതി നൽകാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് മൂന്ന് ദിവസം മുൻപ് എറണാകുളം നോർത്ത് വനിത സ്റ്റേഷനിൽ എത്തി മൊഴി നൽകുകയായിരുന്നു. തൊടുപുഴയിൽ വെച്ച് കാർ തടഞ്ഞാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. കേസെടുത്തതും തുടർനടപടികളും അതീവ രഹസ്യമായാണ് നടത്തിയത്. രഞ്ജിത്ത് മുങ്ങിയേക്കുമെന്ന സൂചന ലഭിച്ചതോടെയാണ് പെട്ടെന്ന് അറസ്റ്റ് ചെയ്യാനുള്ള നീക്കം ഉണ്ടായത്.

ഡിജിപിക്കും മുൻ എസ്ഐടിക്കുമാണ് നടി പരാതി നൽകിയത്. എറണാകുളം സിറ്റി ഡിസിപി അശ്വതി ജിജിക്ക് ആണ് അന്വേഷണ ചുമതല. നടിയുടെ മൊഴിയിൽ കഴമ്പുണ്ടെന്നാണ് പോലീസ് പറയുന്നത്.

 

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...