നിയമസഭ തിരഞ്ഞെടുപ്പില്‍ താന്‍ എലത്തൂരില്‍ മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടി ദേശീയ നേതൃത്വമാണെന്ന് എ കെ ശശീന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിയമസഭ തിരഞ്ഞെടുപ്പില്‍ താന്‍ എലത്തൂരില്‍ മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടി ദേശീയ നേതൃത്വമാണെന്ന് എ കെ ശശീന്ദ്രന്‍. മത്സരിക്കണമെന്ന് തന്നോട് ആവശ്യപ്പെട്ടാല്‍ എത്ര ബുദ്ധിമുട്ട് ഉണ്ടെങ്കിലും മത്സരിക്കുമെന്നും എ കെ ശശീന്ദ്രന്‍. എ കെ
ശശീന്ദ്രന്‍ മാറി നില്‍ക്കണമെന്ന് ഇന്നലെ എന്‍സിപി കോഴിക്കോട് ജില്ലാ അധ്യക്ഷന്‍ മുക്കം മുഹമ്മദ് തുറന്നടിച്ചതിന് പിന്നാലെയാണ് പ്രതികരണം. എല്ലാകാലത്തും ഇത്തരം കാര്യങ്ങളില്‍ ദേശീയ നേതൃത്വത്തിന്റെ അന്തിമ തീരുമാനം ശിരസാവഹിച്ചു കൊണ്ട് സത്യസന്ധമായി പ്രവര്‍ത്തിച്ചുപോകുന്ന പാരമ്പര്യമുള്ള, നല്ല കരളുറപ്പുള്ള പ്രവര്‍ത്തകന്മാരുടെ പാര്‍ട്ടിയാണ് കോഴിക്കോട്ടെ എന്‍സിപി.

പാര്‍ട്ടി എന്താണോ തീരുമാനിക്കുന്നത് അതിനപ്പുറം ആരും ഇതുവരെ അഭിപ്രായം പറഞ്ഞിട്ടില്ല. തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് എന്റെ കാര്യം ഞാനല്ല തീരുമാനിക്കുന്നത്. പാര്‍ട്ടിയാണ് തീരുമാനിക്കുന്നത്. പാര്‍ട്ടി മത്സരിക്കണ്ട എന്ന് പറഞ്ഞാല്‍ മത്സരിക്കില്ല. മത്സരിക്കണമെന്ന് പറഞ്ഞാല്‍ എത്ര പ്രയാസമുണ്ടെങ്കിലും മത്സരിക്കും. പക്ഷേ പറയേണ്ടത് ആരാണ്? പറയേണ്ടത് പാര്‍ട്ടിയുടെ ഉത്തരവാദിത്തപ്പെട്ട നേതൃത്വമാണ്. അത് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് പൊതുവേ അനവസരത്തിലാണ്, അനൗചിത്യമാണ് – അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...