മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് സർക്കാർ നൽകും പ്രതിമാസം 1000 രൂപ ; പദ്ധതിക്കെതിരെ രൂക്ഷ വിമര്‍ശനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തൊഴിൽ നൈപുണ്യം വർദ്ധിപ്പിക്കുന്നതിനോ അല്ലെങ്കിൽ സർക്കാർ ജോലികൾക്കായുള്ള മത്സരപരീക്ഷകൾക്ക് ഒരുങ്ങുന്നതിനോ യുവജനങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ആവിഷ്കരിച്ച ‘മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക്’ പദ്ധതിയിലേക്ക് അപേക്ഷ നല്‍കാം. ഈ പദ്ധതി പ്രകാരം അർഹരായവർക്ക് പ്രതിമാസം 1000 രൂപ ധനസഹായം ലഭിക്കും. യുവതലമുറയുടെ തൊഴിൽ സാധ്യതകൾ മെച്ചപ്പെടുത്തുന്നതിനും സാമ്പത്തിക ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിനും ഈ സംരംഭം വലിയ സഹായകമാകുമെന്നാണ് കരുതപ്പെടുന്നത്. ഈ പദ്ധതിയിൽ അംഗങ്ങളാകുന്നതിന് ചില നിബന്ധനകൾ സർക്കാർ മുന്നോട്ട് വെച്ചിട്ടുണ്ട്. അപേക്ഷിക്കുന്ന വ്യക്തി കേരളത്തിൽ സ്ഥിരതാമസക്കാരനായിരിക്കണം. കൂടാതെ 18 വയസ്സ് പൂർത്തിയായവരും 30 വയസ്സ് കവിയാത്തവരുമായിരിക്കണം. കുടുംബത്തിന്റെ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കൂടാൻ പാടില്ല എന്നതും ഒരു പ്രധാന മാനദണ്ഡമാണ്. ഈ യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നവർക്ക് മാത്രമേ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുകയുള്ളൂ.

കേന്ദ്ര-സംസ്ഥാന സർക്കാർ വകുപ്പുകളിലോ, പൊതുമേഖലാ സ്ഥാപനങ്ങളിലോ, അവയുടെ അനുബന്ധ സ്ഥാപനങ്ങളിലോ, അംഗീകൃത സർവ്വകലാശാലകളിലോ, ഡീംഡ് സർവ്വകലാശാലകളിലോ, അംഗീകൃത സ്വകാര്യ സ്ഥാപനങ്ങളിലോ നൈപുണ്യ പരിശീലനം നേടുന്നവർക്ക് ഈ സഹായം ലഭിക്കാൻ അർഹതയുണ്ട്. അതുപോലെ, യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി), സംസ്ഥാന പിഎസ്‌സി, സർവീസ് സെലക്ഷൻ ബോർഡ്, കരസേന, നാവികസേന, വ്യോമസേന, ബാങ്കുകൾ, റെയിൽവേ, മറ്റ് കേന്ദ്ര-സംസ്ഥാന പൊതുമേഖലാ റിക്രൂട്ട്മെന്റ് ഏജൻസികൾ എന്നിവ നടത്തുന്ന മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും ഈ പദ്ധതി ഗുണകരമാകും. യുവജനങ്ങൾക്ക് മികച്ച ഭാവിയൊരുക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.

എന്നാല്‍ ഈ പദ്ധതിയെപ്പറ്റി പലകോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. പദ്ധതിയുടെ ആനുകൂല്യം ലഭിക്കണമെങ്കില്‍ കുടുംബത്തിന്റെ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കൂടാൻ പാടില്ല എന്ന മാനദണ്ഡം ശുദ്ധ അസംബന്ധം എന്നാണ് വിമര്‍ശനം. തെരഞ്ഞെടുപ്പിന് മുമ്പുള്ള പ്രലോഭനം മാത്രമാണിതെന്നും ഈ മാനദണ്ഡങ്ങൾ പ്രകാരം പദ്ധതിയുടെ ആനുകൂല്യം ലഭിക്കുവാന്‍ ആര്‍ക്കും അര്‍ഹത ഉണ്ടായിരിക്കില്ലെന്നും പറയുന്നു. ഒരു ദിവസ പണിക്കാരന് 1000 മുതല്‍ 1200 രൂപ വരെ കൂലിയുള്ള നാട്ടില്‍ ഈ കുടുംബത്തിന്റെ പ്രതിമാസ വരുമാനം കുറഞ്ഞത്‌ 25,000 രൂപയായിരിക്കും. ഇതനുസരിച്ച്  വാര്‍ഷിക വരുമാനം മൂന്നു ലക്ഷം രൂപയില്‍ എത്തും. സര്‍ക്കാര്‍ മാനദണ്ഡ പ്രകാരം വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കൂടിയാല്‍ പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...