അടിസ്ഥാന ആരോഗ്യ സൗകര്യങ്ങളുടെ അഭാവം മൂലം ആറു കിലോമീറ്റർ കാൽനടയായി യാത്ര ചെയ്ത ഗർഭിണി ചികിത്സ കിട്ടാതെ മരിച്ചു

For full experience, Download our mobile application:
Get it on Google Play

മുംബൈ : മഹാരാഷ്ട്രയിൽ അടിസ്ഥാന ആരോഗ്യ സൗകര്യങ്ങളുടെ അഭാവം മൂലം ആറു കിലോമീറ്റർ കാൽനടയായി യാത്ര ചെയ്ത ഗർഭിണിയായ യുവതി ചികിത്സ കിട്ടാതെ മരിച്ചു. സംഭവത്തിൽ കുഞ്ഞും ഗർഭത്തിൽ വെച്ച് തന്നെ മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. ഗഡ്ചിറോളിയിലെ ആൽദാണ്ടി ടോള ഗ്രാമവാസിയായ ആശ സന്തോഷ് കിരംഗ (24) ആണ് മരിച്ചത്. ഇവർ 9 മാസം ഗർഭിണിയായിരുന്നു. പ്രധാന റോഡുമായി ബന്ധമില്ലാത്ത സ്ഥലത്തായിരുന്നു ഇവർ ജീവിച്ചിരുന്നത്. പ്രദേശത്ത് ആരോഗ്യ കേന്ദ്രങ്ങളൊന്നും ഉണ്ടായിരുന്നില്ല. പ്രസവ സമയത്ത് കൃത്യമായ ചികിത്സ ലഭിക്കാനായി കാൽനടയായി സഹോദരിയുടെ വീട്ടിലേക്കാണ് യാത്ര തിരിച്ചത്. കാടുള്ള വഴികളിലൂടെ 6 കിലോമീറ്റർ ആണ് നടന്നത്.

ജനുവരി രണ്ടിന് രാവിലെ ആശയ്ക്ക് ശക്തമായ പ്രസവ വേദന ആരംഭിച്ചതിനെ തുടർന്ന് ആംബുലൻസിൽ ഹെദ്രിയിലെ കാളി അമ്മാൾ ആശുപത്രിയിൽ എത്തിച്ചു. സിസേറിയൻ ചെയ്തെങ്കിലും കുഞ്ഞ് നേരത്തെ മരിച്ചിരുന്നു. തുടർന്ന് രക്തസമ്മർദ്ദം അപകടകരമായി ഉയർന്നതിനെ തുടർന്ന് ആശയും അൽപസമയത്തിനകം മരണപ്പെട്ടു. കാൽനടയായി ദൂരം നടന്നതാണ് അപ്രതീക്ഷിതമായ പ്രസവ വേദനക്കും സങ്കീർണതകൾക്കും കാരണമായതെന്ന് ഗഡ്ചിറോളി ജില്ലാ ആരോഗ്യ ഓഫീസർ ഡോ. പ്രതാപ് ഷിൻഡെ പ്രതികരിച്ചു. ഗർഭാവസ്ഥയുടെ അവസാന ഘട്ടത്തിലായിരുന്നതിനാൽ ഈ യാത്ര ശരീരത്തെ ഗുരുതരമായി ബാധിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....