എ.കെ.ജി സെന്റര്‍ ആക്രമണ കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികള്‍ക്കായി ലുക്ക്‌ഔട്ട് നോട്ടീസ് ഇറക്കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: എ.കെ.ജി സെന്റര്‍ ആക്രമണ കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികള്‍ക്കായി ലുക്ക്‌ഔട്ട് നോട്ടീസ് ഇറക്കി. സുഹൈല്‍ ഷാജഹാന്‍, ടി നവ്യ, സുബീഷ് എന്നിവര്‍ക്കായാണ് ലുക്ക്‌ഔട്ട് നോട്ടീസ്. ലുക്ക്‌ഔട്ട് നോട്ടീസ് വിമാനത്താവളങ്ങള്‍ക്ക് കൈമാറി. സുഹൈല്‍ ഷാജഹാന്റെ ഡ്രൈവറാണ് സുബീഷ്. സുബീഷിന്റെ സ്കൂട്ടറിലെത്തിയാണ് മുഖ്യപ്രതി ജിതിന്‍ ആക്രമണം നടത്തിയതെന്നാണ് കണ്ടെത്തല്‍. സംഭവത്തിന് ശേഷം സുബീഷ് വിദേശത്തേക്ക് കടന്നുകളഞ്ഞിരുന്നു.

ഗൂഢാലോചനയില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാനും, ആറ്റിപ്രയിലെ പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തക നവ്യ ടി എന്നിവര്‍ക്കും പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്. ജിതിന്‍ സ്ഫോടകവസ്തു എറിയാനുപയോഗിച്ച ഡിയോ സ്കൂട്ടര്‍ പോലീസ് കണ്ടെത്തിയതോടെയാണ് സുഹൈലിന്റെ  പങ്ക് വ്യക്തമായത്. സുഹൈലിന്റെ  ഡ്രൈവര്‍ സുബീഷിന്റെ  ഉടസ്ഥതയിലുള്ള സ്കൂട്ടറാണ് ജിതിന്‍ ഉപയോഗിച്ചത്.

സംഭവ ദിവസം രാത്രിയില്‍ ഗൗരീശപട്ടത്ത് ഈ സ്കൂട്ടര്‍ എത്തിച്ചത് നവ്യയാണ്. ഗൗരീശപട്ടത്ത് നിന്നും സ്കൂട്ടറോടിച്ച്‌ സ്ഫോടക വസ്തു എറിഞ്ഞ ശേഷം തിരികെയെത്തിയ ജിതിന്‍ സ്കൂട്ടര്‍ നവ്യക്ക് കൈമാറിയെന്നാണ് പോലീസ് പറയുന്നത്. നവ്യ ഈ സ്കൂട്ടര്‍ ഓടിച്ച്‌ കഴക്കൂട്ടത്തേക്ക് പോകുന്നതിന്റെ  ദൃശ്യങ്ങളില്‍ നിന്നാണ് ജിതിനിലേക്ക് അന്വേഷണമെത്തിയത്.

കേസില്‍ നവ്യയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ജിതിന് സ്‍കൂട്ടര്‍ കൈമാറിയത് നവ്യ പോലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍ സ്ഫോടനത്തെക്കുറിച്ച്‌ അറിയില്ലെന്നാണ് പോലീസിന് മൊഴി നല്‍കിയത്. ജിതിന്റെ  അറസ്റ്റിന് ശേഷം ചോദ്യം ചെയ്യാന്‍ വിളിച്ചതിന് പിന്നാലെയാണ് നവ്യ ഒളിവില്‍ പോയത്. ഇവരെ പ്രതിയാക്കണോ സാക്ഷിയാക്കണോ എന്ന ചര്‍ച്ചകള്‍ക്കിടെയാണ് ഇവര്‍ ഒളിവില്‍ പോകുന്നത്. കഴിഞ്ഞ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ആറ്റിപ്ര വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു നവ്യ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമ്മയെ ഓടുന്ന തീവണ്ടിക്ക് മുന്നിൽ തള്ളിയിട്ടു കൊന്നു ; മകൻ അറസ്റ്റിൽ

0
ചെന്നൈ : പരിചരിക്കാൻ സമയമില്ലാത്തതിനെത്തുടർന്ന് വൃദ്ധയായ അമ്മയെ മകൻ ഓടുന്ന തീവണ്ടിക്കു...

കരുവാറ്റ കൊലപാതകം : കൗമാരക്കാരായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് ; ജുവനൈൽ ജസ്റ്റിസ്...

0
ആലപ്പുഴ: കരുവാറ്റയിലെ കൗമാരക്കാർ പ്രതികളായ കൊലക്കേസിൽ തുടർ നടപടികൾ ശക്തമാക്കി അന്വേഷണ...

മലയാള സർവകലാശാലയിലെ ജാതി അധിക്ഷേപ പരാതി : ജുഡീഷ്യൽ അന്വേഷണം നടത്തും ; ഡോ....

0
തിരൂർ : മലയാള സർവകലാശാലയിൽ ഗവേഷക വിദ്യാർഥിയായ അനഘ ശശിക്ക് സർവകലാശാലയിൽ...

പാകിസ്ഥാനിൽ കാറിൽ സഞ്ചരിച്ച ടിക്ടോക് താരത്തെ അജ്ഞാതർ തടഞ്ഞു നിർത്തി വെടിവെച്ചുകൊന്നു

0
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ ടിക്ടോക് താരമായ യുവതിയെ അജ്ഞാതർ വെടിവെച്ചുകൊന്നു. 1.3...